തകര്‍പ്പന്‍ അര്‍ദ്ധശതകവുമായി മറുപടി ; പന്തിന് മുന്നില്‍ വീണത് ആശാന്റെ റെക്കോഡ് തന്നെ

സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജ്ുരേക്കറും അടക്കം മൂന്‍ താരങ്ങളില്‍ പലര്‍ക്കും ബാറ്റുകൊണ്ടു മറുപടി പറഞ്ഞ ഋഷഭ് പന്ത് രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധശതകം നേടിയപ്പോള്‍ വീണത് ഇന്ത്യയുടെ ഒരു മൂന്‍ സൂപ്പര്‍താരവും ആശാനുമായ ആളുടെ റെക്കോഡ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ രണ്ടാം മത്സരത്തില്‍ പന്ത് 85 റണ്‍സായിരുന്നു എടുത്തത്.

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ അമരക്കാരന്റെ റോള്‍ എടുത്ത ഋഷഭ് പന്ത് 71 പന്തുകളില്‍ 10 ബൗണ്ടറികളും രണ്ടു സിക്്‌സറുകളുമായി മികച്ച സ്‌കോര്‍ നേടിയപ്പോള്‍ തകര്‍ന്നത് മുന്‍ ക്യാപ്റ്റനും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ ഓള്‍ടൈം ബാറ്റിങ് റെക്കോര്‍ഡാണ്. ദക്ഷിണാഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു ഇത്.

രാഹുല്‍ദ്രാവിഡിന്റെ 77 റണ്‍സ് നേട്ടമാണ് ഋഷഭ് പന്ത് പഴങ്കഥയാക്കിയത്. ഇന്ത്യയുടെ മൂന്‍ വിക്കറ്റ്കീപ്പര്‍ ധോനിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍. 2013ല്‍ ജൊഹാനസ്ബര്‍ഗില്‍ വച്ച് അദ്ദേഹം 65 റണ്‍സെടുത്തിരുന്നു. അതേസമയം രണ്ടാം ഏകദിനത്തില്‍ പന്തിന് 15 റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായിരുന്നു.

നേരത്തേ കേപ്ടൗണിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലും പന്ത് സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച ഏഷ്യയിലെ തന്നെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് റിഷഭ് തന്റെ പേരില്‍ കുറിച്ചിരുന്നു. 24ാം വയസ്സില്‍ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും റിഷഭ് പന്ത് തന്റെ പേരില്‍ കുറിച്ചിരുന്നു. ഇന്ത്യയടക്കം നാലു രാജ്യങ്ങളിലാണ് അദ്ദേഹം സെഞ്ച്വറി നേടിയിട്ടുള്ളത്.