ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി

ഇന്ത്യയുമായി അടത്ത ദിവസം തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ടീമിന്‍റെ പേസാക്രമണ ചുക്കാന്‍ പിടിക്കുന്ന സൂപ്പര്‍ ബോളര്‍ ഡെയ്ന്‍ സ്‌റ്റെയ്ന്‍ പരിക്ക് കാരണം ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. ഏറെ നാളുകളായി പരിക്കിന്റെ പിടിയിലാണ് സ്റ്റെയ്ന്‍.

2016 നവംബര്‍ മുതല്‍ സ്റ്റെയ്ന്‍ പരിക്കിന്റെ പിടിയിലാണ്. ജനുവരി അഞ്ചിന് ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പെ ദക്ഷിണാഫ്രിക്കന്‍ ടീമിന് സ്റ്റെയ്‌ന്റെ പരിക്ക് വന്‍ തിരിച്ചടിയാകും.

കഴിഞ്ഞ ദിവസം സിംബാവെയുമായി നടന്ന ബോക്സിങ് ഡേ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ക്വുന്റണ്‍ ഡി കോക്കിന് പരിക്കേറ്റിരുന്നു. അതിന് പിന്നാലെയാണ് സൂപ്പര്‍ ബോളര്‍ സ്‌റ്റെയ്‌ന്റെ പരിക്ക്.

ജനുവരി അഞ്ചു മുതലാണ് ദക്ഷിണാഫ്രിയുമായുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. രണ്ട് മാസത്തോളം നീളുന്ന പര്യടനത്തില്‍ മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റ20 മത്സരങ്ങളുമാണ് ഇരു ടീമുകളും കളിക്കുക.