'നിങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു'; ഇന്ത്യന്‍ യുവ താരങ്ങളെ അഭിനന്ദിച്ച് മഗ്രാത്ത്

ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ യുവപേസര്‍മാരായ മലയാളി താരം സന്ദീപ് വാര്യരെയും ചേതന്‍ സാകരിയയെയും അഭിനന്ദിച്ച് മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രശംസ.

“ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ചേതന്‍ സാകരിയയ്ക്കും സന്ദീപ് വാര്യര്‍ക്കും അഭിന്ദനങ്ങല്‍. നിങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു.” താരങ്ങലെയും ബി.സി.സി.ഐയെയും മെന്‍ഷന്‍ ചെയ്ത് മഗ്രാത്ത് ട്വിറ്ററില്‍ കുറിച്ചു.

Read more

തങ്ങളുടെടെ വിജയത്തില്‍ ഗ്ലെന്‍ മഗ്രാത്തിന്റെ പങ്കിനെക്കുറിച്ച് സാകരിയയും വാര്യരും നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ക്യാമ്പിലെ സീനിയര്‍ താരങ്ങള്‍ ഐസെലേഷനിലായതിന് പിന്നാലെയാണ് ചേതനും സന്ദീപിനും അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്.