'ഇതെന്ത് യൂണിവേഴ്‌സിറ്റി ടീമും സ്‌കൂള്‍ ടീമും തമ്മിലുള്ള മത്സരമോ'; പരിഹസിച്ച് റമീസ് രാജ

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ ശ്രീലങ്കയുടെ പ്രകടനത്തെ പരിഹസിച്ച് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ. യൂണിവേഴ്‌സിറ്റി ടീമും സ്‌കൂള്‍ ടീമും തമ്മിലുള്ള മത്സരം പോലുണ്ടായിരുന്നു എന്നാണ് റമീസ് രാജ ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനത്തെ പരിഹസിച്ചത്.

“ഇന്ത്യ-ശ്രീലങ്ക മത്സരം യൂണിവേഴ്‌സിറ്റി ടീമും സ്‌കൂള്‍ ടീമും തമ്മിലുള്ള മത്സരം പോലെ തോന്നി. ശ്രീലങ്കന്‍ ക്രിക്കറ്റിന് ഇത് വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്, കാരണം അവര്‍ സ്വന്തം നാട്ടില്‍ കളിക്കുന്നു. ഇന്ത്യയ്ക്കെതിരെ ഒരു ഫ്‌ലാറ്റ് പിച്ച് തയ്യാറാക്കിയ അവരുടെ പ്രകടനം ശരാശരി സ്‌കോറില്‍ അവസാനിച്ചു.”

The islanders scored 262/9 in the first ODI of the India vs Sri Lanka series

“മറ്റൊന്ന് സ്പിന്നിനെതിരെ ശ്രീലങ്ക കളിച്ച രീതി, സ്പിന്നിനെ എങ്ങനെ നേരിടാമെന്ന് അവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ചരിത്രപരമായി, ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്നര്‍മാരില്‍ ആധിപത്യം പുലര്‍ത്തിയവരാണ്. എന്നാല്‍ നിലവിലെ അവസ്ഥ അതില്‍ നിന്നും തികച്ചും വിപരീതമാണ്” റമീസ് രാജ പറഞ്ഞു.

Image

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ലങ്ക മുന്നോട്ടുവെച്ച 263 റണ്‍സെന്ന വിജയ ലക്ഷ്യം 36.4 ഓവറില്‍ 80 ബോള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 ബോളില്‍ 86 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ശിഖര്‍ ധവനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ എല്ലാ ബാറ്റ്സ്മാരും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.