IND VS ENG: എടാ ചെറുക്കാ നീ എന്ത് മണ്ടത്തരമാണ് കാണിച്ചത്, ആ താരത്തിന് നീ പന്ത് കൊടുത്തിരുന്നെങ്കിൽ കളി ജയിച്ചേനെ: രവിചന്ദ്രൻ അശ്വിൻ

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

നായകനായ ആദ്യ ടെസ്റ്റ് മത്സരം തന്നെ തോൽവി ഏറ്റുവാങ്ങിക്കൊണ്ടാണ് യുവ താരം ശുഭ്മൻ ഗിൽ ആരംഭിച്ചത്. താരത്തിന്റെ തന്ത്രങ്ങളെ വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ രവിചന്ദ്രൻ അശ്വിൻ.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

” ശാർദൂൽ‌ ടീമിലുണ്ട്. പക്ഷേ ആദ്യ 40 ഓവറുകളിൽ അദ്ദേഹത്തിനു പന്ത് നൽകിയതുപോലുമില്ല. ജോ റൂട്ടിനെ കൈകാര്യം ചെയ്യാൻ ശാർദൂലിന് സാധിക്കുമായിരുന്നു. പന്തു കൊടുക്കുന്നില്ലെങ്കിൽ നാലാമതൊരു പേസ് ബോളർ എന്തിനാണ്?, രണ്ട് സ്പിന്നർമാരെ കളിപ്പിക്കാമായിരുന്നല്ലോ, എന്തെങ്കിലും ചെയ്യാൻ സാധിക്കണമെങ്കിൽ അദ്ദേഹത്തിന് ആദ്യം പന്തു നൽകണം” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.