ഇപ്പോൾ നടക്കുന്ന ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിനു മാസ്സ് മറുപടി നൽകി ഇന്ത്യൻ താരം ആകാശ് ദീപ്. തന്നെ വിക്കറ്റ് ആക്കാൻ ആകാശ് ദീപിനു സാധിക്കില്ല എന്ന് ബെൻ പറഞ്ഞത് ആകാശ് തമാശയായി കണ്ടില്ല.
ഒടുവിൽ ബെനിന്റെ വിക്കറ്റ് ദ്രുവ് ജുറലിന്റെ കൈകളിലേക്ക് എത്തിച്ചു. മടങ്ങി പോകാൻ നേരം ആകാശ് ബെനിന്റെ തോളത്ത് കൈ ഇട്ട് യാത്ര ആക്കി. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
Read more
ഇംഗ്ലണ്ട് നിരയിൽ സാക്ക് ക്രൗളിയും ഹാരി ബ്രൂക്കും അർധ സെഞ്ച്വറി നേടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമല്ല. 75 /2 എന്ന നിലയിലാണ് ഇന്ത്യ നിൽക്കുന്നത്. ഈ മത്സരം ഇന്ത്യക്ക് വിജയം അനിവാര്യമാണ്. നിലവിൽ 51 റൺസുമായി യശസ്‌വി ജൈസ്വാളും 4 റൺസുമായി ആകാശ് ദീപുമാണ് ക്രീസിൽ നിൽക്കുന്നത്.







