ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ ഫീൽഡിങ് തിരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് എന്തായാലും ഇത്തവണ പുതിയ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുക ആയിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്.
പരമ്പര തൂത്തുവാരാൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിലേക്ക് വന്നാൽ മൂന്ന് മാറ്റങ്ങൾ ഇന്ന് ഉണ്ട്. ജഡേജ, ഷമി, വരുൺ ചക്രവർത്തി തുടങ്ങിയവർക്ക് പകരം വാഷിംഗ്‌ടൺ, കുൽദീപ്, അർശ്ദീപ് എന്നിവർ ടീമിലെത്തി. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്ത്യൻ താരങ്ങളിൽ ചിലർക്ക് ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഇന്നത്തെ മത്സരം
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ(സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ(പ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്