കാറ്റത്തു പാറിപറക്കുന്ന അപ്പൂപ്പന്‍ താടി കണ്ടു ഭൂമിക്ക് ഗുരുത്വാകര്‍ഷണം ഇല്ലെന്നു കരുതല്ലേ.., നിങ്ങള്‍ വല്ലാതങ്ങു ചെറുതായി പോകും

ഓപ്പണിംഗ് പൊസിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സ്റ്റാറ്റസില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി നില്‍ക്കുക!

അതും 12 ഫോറുകളും ഏഴു പടുകൂറ്റന്‍ സിക്‌സറുകളും അലങ്കരിച്ച 90 ബോളിലെ 119 രന്‍സിന്റെ കിടിലന്‍ ഇന്നിങ്‌സിലൂടെ വന്‍ സ്‌കോറുകള്‍ കണ്ടെത്താനാകാതെ തുടര്‍ച്ചയായി ക്രീസില്‍ പരാജയപ്പെടുന്ന അയാളെ കണ്ടു….

‘അയാളുടെ കാലം കഴിഞ്ഞെന്നു ‘ പറഞ്ഞു എഴുതി തള്ളിയവരുടെ മുന്നിലൂടെ…. ഇതിലും ഭംഗിയായി എങ്ങനെയാണ് തിരിച്ചു വരുക……. നിരൂപകരെ…. കാറ്റത്തു പാറിപറക്കുന്ന അപ്പൂപ്പന്‍ താടി കണ്ടു ഭൂമിക്ക് ഗുരുത്വാകര്‍ഷണം ഇല്ലെന്നു കരുതല്ലേ…..! നിങ്ങള്‍ വല്ലാതങ്ങു ചെറുതായി പോകും…..

എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍