സില്‍വര്‍വുഡിന്റേത് വെറും തള്ള്, ഇംഗ്ലണ്ടിന് ഇന്ത്യയെ തൊടാനാവില്ലെന്ന് നാസര്‍ ഹുസൈന്‍

ഇംഗ്ലീഷ് ടീമിന്റെ മുഖ്യപരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് പറയുന്നതു പോലെ ഇന്ത്യന്‍ ടീമിനെ ഭീഷണി മുഴക്കി കീഴടക്കുക അത്ര എളുപ്പമല്ലെന്ന് ഇംഗ്ലീഷ് മുന്‍ താരം നാസര്‍ ഹുസൈന്‍. മുന്‍ തലമുറയെ പോലെ ഭീഷണി കണ്ട് പേടിക്കുന്ന ടീമല്ല ഇപ്പോഴത്തെ ഇന്ത്യയെന്നും അത് ഓസ്‌ട്രേലിയയില്‍ കണ്ടതാണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

‘ക്രിസ് സില്‍വര്‍വുഡ് പറയുന്നതു പോലെ ഇന്ത്യന്‍ ടീമിനെതിരെ ഒന്നും ചെയ്യാന്‍ ഇംഗ്ലണ്ടിനാവില്ല. മുന്‍ തലമുറകളെപ്പോലെ ഭീഷണിക്ക് മുന്നില്‍ പേടിച്ച് കീഴടങ്ങുന്ന ഒരു ടീമല്ല ഇപ്പോഴത്തെ ഇന്ത്യ. “ഞങ്ങള്‍ നിങ്ങളെ ഗബ്ബയില്‍ എത്തിക്കുന്നതു വരെ കാത്തിരിക്കൂ” എന്ന ടിം പെയ്‌നിന്റെ വെല്ലുവിളി ഓസ്‌ട്രേലിയയില്‍ അവരെ പ്രചോദിപ്പിച്ചു.’

Image

‘പെയ്‌നിന്റെ ആ പരാമര്‍ശം നിലവിലെ പരമ്പരയില്‍ ഇതുവരെ ഇറങ്ങാത്ത ഒരു കളിക്കാരനെ ലക്ഷ്യം വെച്ചായിരുന്നു, ആര്‍. അശ്വിന്‍. എന്നാല്‍ ബുധനാഴ്ച ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍  അവന്‍ ഇറങ്ങിയാല്‍ അതും അവര്‍ക്ക് കരുത്താകും. കാരണം, അവരെ പോലെ തന്നെ തീക്ഷ്ണതയുള്ള മറ്റൊരാളാണ് അശ്വിന്‍. അവരുടെ എല്ലാ കളിക്കാരിലും വലിയ ആത്മവിശ്വാസം നമുക്ക് കാണാം.’

Image

‘കരുത്തരായ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ശരിയായ സമയത്ത് നിയോഗിക്കപ്പെട്ട ശരിയായ വ്യക്തിയാണ് കോഹ്‌ലി. ഇന്ത്യന്‍ കളിക്കാര്‍ക്ക്, പ്രത്യേകിച്ച് ബൗളര്‍മാര്‍ക്ക് ആക്രമണോത്സുകനായ ക്യാപ്റ്റനെയാണ് ആവശ്യം. ഉത്തേജനം പകരുന്ന കോഹ്‌ലിയെയാണ് അവര്‍ക്ക് വേണ്ടത്. ലോര്‍ഡ്സില്‍ കോഹ്‌ലി ആ ദൗത്യം കാര്യക്ഷമമായി തന്നെ നിര്‍വഹിച്ചു’ ഹുസൈന്‍ പറഞ്ഞു.