അവന്‍ ഇന്ത്യന്‍ നിരയില്‍ കളിച്ചില്ലെങ്കില്‍ അത്ഭുതമായിരിക്കും; ലീഡ്‌സില്‍ ഇന്ത്യന്‍ നിരയില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങള്‍

ഇന്ന് ലീഡ്‌സില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ പ്രവചിച്ച് ഇംഗ്ലീഷ് മുന്‍ താം മൈക്കല്‍ വോണ്‍. ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങുമെന്നും ലീഡ്‌സില്‍ അശ്വിന്‍ കളിച്ചില്ലെങ്കില്‍ അത് അത്ഭുതമാവുമെന്നും മൈക്കല്‍ വോണ്‍ പറയുന്നു.

‘വളരെ ചൂടുള്ള സാഹചര്യത്തില്‍ അശ്വിന്‍ മൂന്നാം ടെസ്റ്റ് കളിച്ചില്ലെങ്കില്‍ അത് അത്ഭുതമായിരിക്കും. ഇന്ത്യ രണ്ട് സ്പിന്നറെയും പേസറെയും ഉള്‍പ്പെടുത്തി മൂന്നാം ടെസ്റ്റിനിറങ്ങാനാണ് സാധ്യത. മികച്ച ബോളിംഗ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ലോര്‍ഡ്സില്‍ നന്നായി തന്നെ അവന്‍ പന്തെറിഞ്ഞെങ്കിലും ഇഷാന്ത് ശര്‍മക്ക് മൂന്നാം മത്സരം നഷ്ടമാവാനാണ് സാധ്യത.’

Michael Vaughan calls for a five-week IPL in September | Sports News,The Indian Express

‘അവസാന കുറച്ച് വര്‍ഷങ്ങളായി ഇംഗ്ലണ്ട് ടീമിന്റെ മത്സരങ്ങളും കൗണ്ടി ക്രിക്കറ്റിന്റെ മത്സരങ്ങളും ഇവിടെ കണ്ടിട്ടുള്ളതില്‍ നിന്ന് സ്പിന്നിനാണ് കൂടുതല്‍ തിളങ്ങാനാവുന്നതെന്നാണ് തോന്നുന്നത്. അവസാന മൂന്ന് ദിവസത്തില്‍ സ്പിന്നിന് കൂടുതല്‍ തിളങ്ങാനാവും’ മൈക്കല്‍ വോണ്‍ പറഞ്ഞു.

Just Hoping we Win Some Other ICC Tournament: Ravichandran Ashwin

അശ്വിന്‍ ടീമില്‍ ഉണ്ടാവില്ലെന്ന സൂചനയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നല്‍കിയത്. താരങ്ങള്‍ക്ക് പരിക്കേറ്റില്ലെങ്കില്‍ ടീമില്‍ മാറ്റംവരുത്തേണ്ട ഒരു കാര്യവുമില്ല. വിജയിച്ച ഒരു സംഘത്തെ പൊളിച്ചുപണിത് അസ്വസ്ഥത സൃഷ്ടിക്കേണ്ടതില്ല. പ്രത്യേകിച്ച് രണ്ടാം ടെസ്റ്റില്‍ അസാധാരണ ജയം നേടിയ സാഹചര്യത്തില്‍. വിജയിച്ച ടീമിലെ കളിക്കാര്‍ കളത്തിലിറങ്ങാനുള്ള ആകാംഷയിലായിരിക്കുമെന്നും കോഹ്‌ലി പറഞ്ഞു.