IND VS ENG: 'ആ താരത്തിന്റെ കാര്യത്തിൽ എനിക്ക് ഭയമുണ്ടായിരുന്നു'; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

ഓവലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് വിജയം നിർണായകമാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യക്ക് വിജയികനായത് ഒരു മത്സരം മാത്രമാണ്. ടെസ്റ്റിൽ നായകനായി അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗില്ലിനു ഈ പരമ്പര നഷ്ടപ്പെടാതെ നോക്കേണ്ടത് ആവശ്യമാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രമേ പരമ്പര സമനിലയിൽ അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കു.

ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ താരം സഞ്ജു സാംസൺ.

സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:

Read more

” ഇന്ത്യന്‍ ടീം ഈ പരമ്പരയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനത്തിന് ക്യാപ്റ്റനു കൂടി ക്രെഡിറ്റ് നല്‍കിയേ തീരൂ. ഇത്രയും നിര്‍ഭമായി മുന്നോട്ടു വന്നു കളിക്കുന്ന യുവതാരങ്ങളുടെ മനോഭാവമാണ് നമ്മള്‍ അതില്‍ നിന്നും കാണുന്നത്. എത്ര വലിയ ടീമിനെതിരേയും, ഏതു വേദികളിലാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനു ഒരു തോല്‍വിയില്ലെന്നു തന്നെയാണ് ഇതില്‍ നിന്നും എനിക്ക് മനസിലായത്. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോഴും സുരക്ഷിതമായ കൈകളില്‍ തന്നെയാണെന്നു ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ടെസ്റ്റുകളിലെ പ്രകടനം തെളിയിക്കുന്നു” സഞ്ജു സാംസൺ പറഞ്ഞു.