'ഇന്ത്യയുടെ പ്രകടനത്തില്‍ ഇത്ര അതിശയിക്കാന്‍ ഒന്നുമില്ല'; തുറന്നടിച്ച് ഇംഗ്ലീഷ് ബാറ്റിംഗ് പരിശീലകന്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ദിവസത്തെ ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തില്‍ അതിശയിക്കാനൊന്നുമില്ലെന്ന് ഇംഗ്ലീഷ് ബാറ്റിംഗ് പരിശീലകന്‍ മാര്‍ക്കസ് ട്രെസ്‌കോത്തിക്ക്. ഇന്ത്യ മികച്ച ടീമാണെന്നും അത് പലതവണ അവര്‍ തെളിയിച്ചതാണെന്നും ട്രെസ്‌കോത്തിക്ക് പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം കാണുമ്പോള്‍ അവര്‍ നിലവിലെ ഏറ്റവും ശക്തരാണെന്ന് മനസിലാകും. അവര്‍ക്ക് ഒരുപിടി മികച്ച താരങ്ങളുണ്ട്. ഒരു കാരണവുമില്ലാതെ അവര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തില്ല. അവര്‍ നാട്ടിലും പുറത്തും കളിക്കുന്നു. അവര്‍ ഓസ്ട്രേലിയയിലേക്ക് പോയപ്പോള്‍ അവിടെ എത്രമാത്രം മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് നാം കണ്ടതാണ്. അതിനാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയുടെ പ്രകടനത്തില്‍ അതിശയിക്കാനില്ല’ ട്രെസ്‌കോത്തിക്ക് പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന് മാത്രമാണ് മികച്ചു നിന്നത്. 108 പന്തുകള്‍ നേരിട്ട റൂട്ട് 11 ഫോറുകളോടെ 64 റണ്‍സെടുത്തു.

20.4 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റും താക്കൂര്‍ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

'യുഡിഎഫ് വേട്ടക്കാർക്കൊപ്പം, രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നു'; വിമർശിച്ച് എം വി ഗോവിന്ദൻ

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

'തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും, ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്'; കെ സുരേന്ദ്രൻ

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി