ഇന്ത്യയുടെ അവസ്ഥ കണ്ട് ഇംഗ്ലണ്ട് സന്തോഷിക്കേണ്ട; ഓസ്‌ട്രേലിയയില്‍ സംഭവിച്ചത് മറക്കേണ്ടെന്ന് ഇന്‍സമാം

ഇംഗ്ലണ്ട് പര്യടത്തിലുള്ള ഇന്ത്യന്‍ ടീമംഗങ്ങളില്‍ ചിലര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യം ടീമിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് പാക് മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. ഇന്ത്യയ്ക്ക് മികച്ച ബെഞ്ച് ശക്തിയുണ്ടെന്നും, ഇതേ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നിര പുറത്തെടുത്ത പ്രകടനം വിസ്മരിക്കരുതെന്നും ഇന്‍സമാം പറഞ്ഞു.

“ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിലെ ചില പരിക്കുകള്‍ നേരിടുന്നുണ്ട്. വാഷിംഗ്ടണ്‍ സുന്ദറും ശുഭ്മാന്‍ ഗില്ലും പരിക്കുകാരണം പരമ്പരയില്‍ നിന്ന് അയോഗ്യരായി. വിരാട് കോഹ്ലിക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ആദ്യ ടെസ്റ്റിന് യോഗ്യത നേടാന്‍ അദ്ദേഹം പരമാവധി ശ്രമിക്കുന്നുണ്ട്. അജിങ്ക്യ രഹാനെയ്ക്കും പിന്‍തുടയ്ക്ക്് പ്രശ്‌നമുണ്ട്. എന്തായാലും ഇന്ത്യക്ക് മികച്ച ബെഞ്ച് ശക്തിയുണ്ട്, അതിനാല്‍ അവരുടെ ചില പ്രധാന കളിക്കാര്‍ക്ക് പരിക്കേറ്റാലും അവര്‍ക്ക് അത് അത്ര ബുദ്ധിമുട്ടുണ്ടാക്കില്ല.”

Inzamam-ul-Haq to step down as chief selector

“ശ്രീലങ്കയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക് പറക്കും. പരുക്കിനെത്തുടര്‍ന്ന് ടീം ഇന്ത്യ വളരെയധികം വിഷമിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഓസ്ട്രേലിയയിലും സമാനമായ ഒരു സാഹചര്യം അവര്‍ അഭിമുഖീകരിച്ചെങ്കിലും അവര്‍ പരിഭ്രാന്തരായില്ല. ചെറുപ്പക്കാര്‍ സാഹചര്യത്തിനൊത്ത് ഉയര്‍ന്നു, അവര്‍ വര്‍ഷങ്ങളായി കളിക്കുന്നതുപോലെ വലിയ പക്വത കാണിച്ചു.”

“അതിനാല്‍ ബെഞ്ച് ശക്തി വളരെ പ്രധാനമാണ്. അവര്‍ക്ക് നിങ്ങളെ കുഴപ്പത്തില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിയും, അതിനായി ഞാന്‍ ഒരുപാട് ബഹുമതി രാഹുല്‍ ദ്രാവിഡിന് നല്‍കുന്നു. ശ്രീലങ്കയിലും ഇന്ത്യ ഏകദിനത്തില്‍ വിജയിച്ചു, ടി20 യിലും 1-0 ന് മുന്നിലാണ്” ഇന്‍സമാം പറഞ്ഞു.