മൊട്ടേരയില്‍ വീണ്ടും 'സ്പിന്നാധിപത്യം'; ഇംഗ്ലണ്ട് ഓള്‍ഔട്ട്

ഇന്ത്യയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 205 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് ഇന്ത്യന്‍ ബോളാക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. അശ്വിന്‍ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.

അര്‍ദ്ധ സെഞ്ച്വറി നേടിയ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 121 ബോള്‍ നേരിട്ട സ്റ്റോക്സ് 2 സിക്സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു. ഡാന്‍ ലോറന്‍സ് 46 റണ്‍സെടുത്തു. ബെയര്‍‌സ്റ്റോ 28 ഉം ഒലി പോപ്പ് 29 ഉം റണ്‍സെടുത്തു. ജോ റൂട്ട് ഉള്‍പ്പടെയുള്ള മറ്റാര്‍ക്കും തിളങ്ങാനായില്ല.

Image

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ടീമില്‍ ഒരു മാറ്റവുമായാണ് ഇറങ്ങിയിരിക്കുന്നത്. വിശ്രമം അനുവദിച്ച ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലിടം നേടി. കുല്‍ദീപ് യാദവിന് ഇത്തവണയും അവസരമില്ല. ഇംഗ്ലണ്ട് രണ്ട് മാറ്റമാണ് ടീമില്‍ വരുത്തിയത്. ബ്രോഡും ആര്‍ച്ചറും പുറത്തായപ്പോള്‍ ലോറന്‍സും ഡോം ബെസ്സും ടീമില്‍ തിരിച്ചെത്തി.

Image

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി,അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്

Imageടീം ഇംഗ്ലണ്ട്: ഡോം സിബ്ലി, സാക്ക് ക്രോളി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ഒലി പോപ്പ്, ബെന്‍ ഫോക്സ്, ഡാന്‍ ലോറന്‍സ്, ഡോം ബെസ്സ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്സണ്‍