ടോസ് വിജയം ഓസീസിന്; സഞ്ജു കളിക്കും, ബുംറ പുറത്ത്

ഇന്ത്യയുടെ ഓസീസിന് പര്യടനത്തിലെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. കാന്‍ബറയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബോളിംഗ് തിരഞ്ഞെടുത്തു. ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ ഓസീസ് ഇറങ്ങുമ്പോള്‍ അവസാന മത്സരത്തില്‍ ഇതേ മൈതാനത്ത് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

മലയാളി താരം സഞ്ജു സാംസണ്‍ ടിമിലിടം നേടി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ തിളങ്ങിയ ടി.നടരാജനും ഇന്നിറങ്ങും. സ്പിന്‍ നിരയില്‍ വാഷിങ്ടണ്‍ സുന്ദര്‍ ടീമിലിടം നേടി. മൂന്നാം ഏകദിനത്തില്‍ പുറത്തിരുന്ന മുഹമ്മദ് ഷമി ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ ബുംറ ഇന്നത്തെ മത്സരത്തില്‍ പുറത്തിരിക്കും. ധവാനും കെ.എല്‍ രാഹുലും ചേര്‍ന്നാകും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

IND vs WI: Sanju Samson reveals his plans with Team India for 2020 T20I World Cup

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, ടി.നടരാജന്‍

T. Natarajan shines - Telegraph India

ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, മാത്യു വെയ്ഡ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മോയ്‌സസ് ഹെന്റിക്വസ്, സീന്‍ ആബട്ട്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍