ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറി പ്രകടനത്തെ പ്രശംസിച്ച് മുന്‍ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലേഴ്‌സ്. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച ഡിവില്ലേഴ്‌സ് അദ്ദേഹത്തെ അസാധാരണ കഴിവുള്ള താരങ്ങളിൽ ഒരാൾ എന്ന് വിശേഷിപ്പിച്ചു.
യശസ്വിയെക്കുറിച്ച് ഡിവില്ലേഴ്‌സ് പറഞ്ഞത് ഇങ്ങനെ”അവൻ മറ്റൊരു ഗ്രഹത്തിൽ നിന്ന് (ഏലിയൻ) വന്നെന്ന് തോന്നുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് അവനെന്ന് നിസംശയം പറയാം”എബി ഡിവില്ലിയേഴ്സ് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. അവൻ കളി എളുപ്പമാക്കുന്നു. ജയ്‌സ്വാൾ പേസ് ബൗളർമാരെ അവർ മീഡിയം പേസ് ബൗൾ ചെയ്യുന്നവരാണെന്ന് തോന്നിപ്പിക്കുകയും സ്പിന്നർമാരെ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ കരിയറിന് എന്തൊരു അവിശ്വസനീയമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്.”
“18 മാസം മുമ്പാണ് ഞാൻ അവന്റെ പ്രകടന്നാണ് ശ്രദ്ധിച്ച് തുടങ്ങുന്നത്. ഞാൻ അവന്റെ ഏറ്റവും വലിയ ആരാധനാണ് ഇപ്പോൾ. അവനിൽ എന്തോ ഒരു പ്രത്യേകത ഞാൻ അന്ന് തന്നെ ശ്രദ്ധിച്ചു. എന്തൊരു മികച്ച കളിക്കാരൻ, എത്ര മികച്ച ഡബിൾ സെഞ്ച്വറി,” എബി ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
മത്സരത്തില്‍ 290 പന്തില്‍ 19 ഫോറും 7 സിക്സും ഉള്‍പ്പെടെ 209 റണ്‍സാണ് യശസ്വി നേടിയത്. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി തികയ്ക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ മാത്രം താരമാണ് യശസ്വി. വിശാഖപട്ടണം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി തികയ്ക്കുമ്പോള്‍ യശസ്വി ജയ്‌സ്വാളിന് 22 വയസ്സാണു പ്രായം.
Read more
അതേസമയം ടെസ്റ്റിൽ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇന്ത്യയുടെ 396 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 253 റൺസിന് എല്ലാവരും പുറത്തായി. 143 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്. ആറ് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ഇംഗ്ലണ്ടിനെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ4 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമ്മ, ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, രജത് പാട്ടിദാർ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്