മൊത്തത്തിൽ നമുക്ക് കിട്ടിയത് രണ്ടരലക്ഷം, ചതി കാണിക്കാൻ പാടില്ല; ജഡേജ കൂടുതൽ ലാഭം നേടിയത് മനസിലാകാതെ അശ്വിൻ; ഹേരാ ഫേരിയിലെ രംഗത്തിന് ഓസ്കാർ അഭിനയവുമായി താരങ്ങൾ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് ശേഷം ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ ഇൻസ്റ്റാഗ്രാമിൽ രസകരമായ ഒരു റീൽ പങ്കിട്ട് ആരാധകരെ രസിപ്പിച്ചു. സ്പിൻ കൂട്ടുകെട്ടായ രവീന്ദ്ര ജഡേജയ്‌ക്കൊപ്പമാണ് അദ്ദേഹം അതിൽ അഭിനയിച്ച് തകർത്തത്. 2-1 മാർജിനിൽ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് സംയുക്തമായി ഇരുവരും ചേർന്നത് പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് ഏറ്റുവാങ്ങിയത്. അശ്വിൻ 25 വിക്കറ്റ് വീഴ്ത്തി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ 22 വിക്കറ്റുമായി ജഡേജ രണ്ടാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. പരമ്പരയിലുടനീളം ബാറ്റിംഗിലും ഇരുവരും നല്ല സംഭാവനകൾ നല്കിയെന്നതും ശ്രദ്ധിക്കേണ്ടതാണ്.

മത്സരത്തിന് ശേഷം, രവിചന്ദ്രൻ അശ്വിൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ രസകരമായ ഒരു റീൽ പോസ്റ്റ് ചെയ്തു. അതിൽ ജഡേജയുമൊത്ത് ഹിറ്റ് ബോളിവുഡ് ചിത്രമായ ഹേരാ ഫേരിയിലെ ഒരു രംഗം അവതരിപ്പിക്കുന്നത് കാണാം. അക്കാദമി അവാർഡിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കാർ അവാർഡ് നേടിയ നാട്ടു നാട്ടു പാട്ടിൽ സ്പിന്നർമാർ ഇരുവരും നൃത്തം ചെയ്യുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഇന്നലെ നടന്ന മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ശ്രീലങ്ക- കിവീസ് മത്സരത്തിൽ കിവീസ് ജയിച്ചതിനാൽ തന്നെ ഇൻഡ്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചു.

View this post on Instagram

A post shared by Ashwin (@rashwin99)