സ്വപ്ന ഹാട്രിക്കില്‍ ഇവരുടെ വിക്കറ്റുകൾ തന്നെ വേണം, പേരുകൾ വെളിപ്പെടുത്തി ബോൾട്ട്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറുമാരിൽ ഒരാളാണ് ട്രെന്റ് ബോൾട്ട്. ന്യൂ ബോളിലും ഡെത്ത് ബോളിലും ഒരുപോലെ മിടുക്കനാണ് താരം. ഇപ്പോഴിതാ ഹാട്രിക്ക് എടുക്കുക ആണെങ്കിൽ ആരുടെയൊക്കെ വിക്കറ്റ് ആണ് വേണ്ടത് എന്ന ചോദ്യത്തിന്റെ ഉത്തരം നൽകുകയാണ് താരമിപ്പോൾ.

“ഹാട്രിക്കിനായുള്ള ആദ്യ വിക്കറ്റില്‍ മുന്‍ ഇന്ത്യ, ആര്‍സിബി നായകനായ വിരാട് കോലിയെ പുറത്താക്കണമെന്നാണ് ബോള്‍ട്ടിന്റെ ആഗ്രഹം. കോഹ്ലി -ബോൾട്ട് പോരാട്ടം ക്രിക്കറ്റ് പ്രേമികൾക്ക് എന്നും ആവേശം നൽകിയിട്ടുണ്ട്. രണ്ടാമതായി ബോള്‍ട്ട് തിരഞ്ഞെടുത്തത് ന്യൂസീലന്‍ഡിന്റെ ജിമ്മി നിഷാമിനെയാണ്. മൂന്നാമത് അടുത്ത സുഹൃത്തായ സഹതാരം ടിം സൗത്തിയെയാണ്.”

ഇതില്‍ കോലിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് രണ്ട് പേരും മികച്ച ബാറ്റിങ് റെക്കോഡുള്ളവരല്ല. അതുകൊണ്ട് തന്നെ താരത്തിന്റെ തിരഞ്ഞെടുപ്പ് കൗതുകമായി. എന്തിരുന്നാലും ക്രിക്കറ്റ് ആരാധകർ ഏറെ ആഘോഷിച്ചിട്ടുളള പോരാട്ടമാണ് കോഹ്ലി- ബോൾട്ട് ഏറ്റുമുട്ടൽ.

ന്യൂസിലാന്‍ഡിന്റെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെ നിലനിര്‍ത്താതിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനമാണ് മുംബൈക്ക് ഈ സീസണിലെ തിരിച്ചടിക്ക് കാരണമെന്ന് പറയാം . എട്ടു കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സ് ബോള്‍ട്ടിനെ സ്വന്തമാക്കുകയായിരുന്നു.