'ഗാംഗുലിയെ തോണ്ടാന്‍ ചെന്നാല്‍ ഉറപ്പായും എന്തെങ്കിലും തിരിച്ചും കിട്ടിയിരിക്കും'

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സൗരവ് ഗാഗുലി. ഇന്ത്യ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നായകന്‍ എന്ന നിലയിലും ഉശിരുള്ള ഒരു ക്യാപ്റ്റന്‍ എന്ന നിലയിലും ഗാംഗുലി ക്രിക്കറ്റ് ലോകത്തിന് പ്രിയങ്കരനാണ്. ഇപ്പോഴിതാ ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയേയും നേതൃഗുണത്തെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറുമായ ഗ്രെയം സ്മിത്ത്. നിര്‍ഭയനായ നായകന്‍ എന്നാണ് ഗാംഗുലിയെ സ്മിത്ത് വിശേഷിപ്പിക്കുന്നത്.

“2002 – ല്‍ നാറ്റ് വെസ്റ്റ് ട്രോഫി വിജയത്തിനു ശേഷം ലോര്‍ഡ്സില്‍ ജഴ്സിയൂരി വീശിയ ഗാംഗുലിയുടെ ആഘോഷം മനോഹരമായ കാഴ്ചയായിരുന്നു. ടീമിനെ നയിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ നിര്‍ഭയ മനോഭാവത്തിന്റെ തെളിവായിരുന്നു ആ സംഭവം. ജയിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ആ ആഘോഷത്തില്‍ കാണാം.”

I never believed we could win: Sourav Ganguly on 2002 NatWest ...

ഗാംഗുലിയെ തോണ്ടാന്‍ ചെന്നാല്‍ ഉറപ്പായും നിങ്ങള്‍ക്ക് എന്തെങ്കിലും തിരിച്ചു കിട്ടുമെന്നും സ്മിത്ത് പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്മിത്ത്.

Would be great to see a cricket man like Sourav Ganguly become ICC ...

കോവിഡിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ നയിക്കാന്‍ ബി.സി.സി.ഐ അദ്ധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയാണ് യോഗ്യനെന്ന് ഗ്രെയിം സ്മിത്ത് അടുത്തിടെ പറഞ്ഞിരുന്നു. ശക്തമായ നേതൃത്വമാണ് വേണ്ടതെന്നാണ് സ്മിത്ത് പറയുന്നത്.