കോഹ്‌ലി ധോണിയെ പോലെ ആയിരുന്നെങ്കില്‍ സൂപ്പര്‍ താരമാകില്ലായിരുന്നു; തുറന്നടിച്ച് ഹര്‍ഭജന്‍ സിംഗ്

വിരാട് കോഹ്‌ലിയുടെ കഠിന പരിശ്രമത്തിനൊപ്പം അദ്ദേഹത്തിന്റെ അഗ്രസീവ് ശൈലിയും കരിയറില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. എംഎസ് ധോണിയെ പോലെ സൗമ്യനായിരുന്നെങ്കില്‍ കോഹ്‌ലിക്ക് ഇത്രയുമധികം റണ്ണെടുക്കാന്‍ കഴിയുമായിരുന്നുവെന്ന് തനിക്കു തോന്നുന്നില്ലെന്നും ഹര്‍ഭജന്‍ നിരീക്ഷിച്ചു.

‘വിരാട് കോഹ്‌ലിയുടെ അഗ്രസീവ് ശൈലി ഇന്ത്യന്‍ ടീമിനു വളരെ നന്നായി യോജിക്കുന്നുണ്ട്. ടീമിനെ മുന്നോട്ടു നയിക്കാന്‍ കോഹ്‌ലിയെ പോലെ അഗ്രസീവായിട്ടുള്ള കൂടുതല്‍ താരങ്ങളെ നമുക്ക് ആവശ്യമാണ്. നേരത്തേ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയിരുന്നപ്പോള്‍ എങ്ങനെ പരമ്പര സമനിലയാക്കാമെന്നതിനെ കുറിച്ചായിരുന്നു ഇന്ത്യ ചിന്തിച്ചിരുന്നത്. പക്ഷെ വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ ഇതിനു മാറ്റം വന്നു.’

Exclusive: Is Kohli's aggression good for the game? Former captains give their verdict - News | Khaleej Times

‘എങ്ങനെ ടെസ്റ്റ് പരമ്പര വിജയിക്കാമെന്നു ചിന്തിച്ചാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്കു പോയത്. ഓസ്ട്രേലിയയില്‍ രണ്ടു തവണ പരമ്പര നേടാന്‍ നമുക്ക് കഴിഞ്ഞു. ഇംഗ്ലണ്ടിലും ഇന്ത്യന്‍ ടീം വളരെ നന്നായി കളിച്ചു. ഇനി ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെയും ഇന്ത്യ തോല്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’

Virat Kohli's aggression has to be within limits: Farokh Engineer

‘ഒരു ലീഡറെന്ന നിലയില്‍ തന്റെ റോള്‍ വളരെ നന്നായിട്ടാണ് വിരാട് നിര്‍വഹിച്ചത്. അഗ്രസീവായിട്ടുള്ള സമീപനമാണ് അദ്ദേഹത്തെ ഇന്നു കാണുന്ന ലോകോത്തര താരമാക്കി മാറ്റിയെടുത്തത്. എംഎസ് ധോണിയെ പോലെ സൗമ്യനായിരുന്നെങ്കില്‍ വിരാടിന് ഇത്രയുമധികം റണ്ണെടുക്കാന്‍ കഴിയുമായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല.’ ഹര്‍ഭജന്‍ പറഞ്ഞു.