ഇങ്ങനെ ആണെങ്കിൽ ആളെ തല്ലിക്കൊന്നാൽ പോലും അറിയില്ല, എന്ത് തരത്തിലുള്ള സുരക്ഷയാണിത്; രോഹിതിന്റെ കാലുതൊട്ട് വന്ദിച്ചത് ആരാധനയായി മാത്രം കാണാൻ ആകില്ല

എന്നും ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് വെടിക്കെട്ട് കണ്ട് ശീലിച്ച ഇന്ത്യൻ ആരാധകർ ഈ പ്രാവശ്യം കണ്ടത് വലിയ മാറ്റം, ബൗളറുമാർ ആഘോഷിച്ച മത്സരത്തിൽ ചെറിയ റൺസ് പിന്തുടർന്ന ഇന്ത്യ പതറിയെങ്കിലും ഒടുവിൽ 8 വിക്കറ്റ് വിജയം സ്വന്തമാക്കി. സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയവര കടത്തിയത്. ആദ്യം പതറിയെങ്കിലും രാഹുലും അർദ്ധ സെഞ്ചുറി

കാര്യവട്ടത്ത് ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വെറും 2.4 ഓവറില്‍ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമാവുമ്പോള്‍ ടീം സ്കോര്‍ രണ്ടക്കം കടന്നിരുന്നില്ല. ആദ്യ റാൻഡ് വിക്കറ്റുകൾ കാണികൾ ആഘോഷിച്ചപ്പോൾ പിന്നെ വിക്കറ്റുകൾ കൊഴിയുമ്പോൾ ഞങ്ങൾ വന്നത് റൺസ് കാണാൻ ആണെന്ന മനോഭാവത്തിൽ ആയിരുന്നു അവർ. എന്തായാലും സൂര്യകുമാർ യാദവ് ഒഴികെയുള്ള താരങ്ങൾ ഒന്നും ബൗളറുമാർക്കെതിരെ മികച്ച ആധിപത്യം പുലർത്താൻ സാധിക്കാത്ത മത്സരത്തിൽ ഇന്ത്യ വലിയ നഷ്ടങ്ങൾ ഇല്ലാതെ വിജയവരാ കടന്നു.

മത്സരത്തെ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരിക്കുകയാണ്.
താരങ്ങളോടുള്ള ആരാധന കൊണ്ട് പലപ്പോഴും ചില ക്രിക്കറ്റ്‌ പ്രേമികൾ ചില സാഹസങ്ങൾക്ക് മുതിരാറുണ്ട്. ഇത് ക്രിക്കറ്റിൽ നമ്മൾ പതിവായി കാണുന്ന കാഴ്ചയാണ്. തിരുവനന്തപൂരത്തും അതാവർത്തിച്ചുരോഹിത് ശർമ്മയുടെ കാലുതൊട്ട് വന്ദിക്കാൻ വരുന്ന ചിത്രങ്ങൾ വൈറൽ ആയിട്ടുണ്ട്. ഇന്ത്യയുടെ ഫീൽഡിങ് സമയത്താണ് ആരാധകൻ ഇത്തരം പ്രവർത്തിക്ക് മുതിർന്നത്.

ഇന്ത്യൻ ഗ്രൗണ്ടുകളിൽ ഇത്തരമുള്ള സംഭവങ്ങൾ ആദ്യമല്ല റിപ്പോർട്ട് ചെയ്യുന്നത്. മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്, എന്തായാലും സുരക്ഷാ കുറവിന് വലിയ വില നൽകേണ്ടി വരുമെന്ന് ആരാധകരും പറയുന്നത്.