നിനക്ക് ഇതൊന്നും പോരാ പന്തേ, കാർത്തിക്ക് തന്നെ ലോക കപ്പ് ടീമിൽ; ട്വിറ്ററിൽ പന്ത് എയറിൽ

സെപ്തംബർ 20 ചൊവ്വാഴ്ച മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് ഋഷഭ് പന്തിനെ ടീം ഇന്ത്യ ഒഴിവാക്കിയത് വലിയ വാർത്ത ആയിരിക്കുകയാണ് ഇപ്പോൾ.

പന്തിനും ദിനേശ് കാർത്തിക്കിനും ഇടയിൽ ആർക്കാണ് അവസരം ലഭിക്കുക എന്ന ചോദ്യം നിൽക്കുന്നതിനിടെ ആദ്യ മത്സരത്തിൽ കാർത്തിക്ക് എന്ന ഉത്തരമാണ് മാനേജ്‌മന്റ് നൽകിയിരിക്കുന്നത്. ദിനേശ് കാർത്തിക്ക് എന്ന ഫിനിഷറുമായി മുന്നോട്ട് പോകാനാണ് ടീം മാനേജ്‌മന്റ് ആദ്യ മത്സരത്തിൽ ആഗ്രഹിച്ചിരുന്നത്.

ഏഷ്യാ കപ്പിന്റെ സൂപ്പർ 4 ഘട്ടത്തിലേക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ പന്തിനെ ഡ്രാഫ്റ്റ് ചെയ്തു. രവീന്ദ്ര ജഡേജയുടെ പരിക്ക് കാരണം മിഡിൽ ഓർഡറിൽ ഒരു ഇടംകയ്യൻ താരത്തെ അവർക്ക് ആവശ്യമാണെന്ന ചിന്ത വന്നതോടെ പന്ത് ടീമിലെത്തി. എന്നാൽ ഒരിക്കൽക്കൂടി താരം നിരാശപെടുത്തുക ആയിരുന്നു.

ലോകകപ്പ് ടീമിലും കാർത്തിക്ക് തന്നെ വരുമെന്നാണ് ആരാധകർ പറയുന്നത്.