രോഹിതിന്റെ ഷൂസിന് പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നോ, ഇതിനേക്കാൾ മികച്ച ഓപ്ഷൻ ഇല്ല

മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ രോഹിത് ശർമ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ കളിക്കളത്തിനകത്തും പുറത്തും നിരന്തരം പരിശ്രമിക്കുന്ന ഒരാളാണ് . ഇന്നലെ 35 വയസ്സ് തികഞ്ഞ രോഹിത്, ശനിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനായി കളത്തിലിറങ്ങിയപ്പോൾ ഷൂസിൽ ഒരു പ്രത്യേക ഡിസൈൻ മാധ്യമ ശ്രദ്ധയി പെട്ടു. നിമിഷനേരം കൊണ്ട് ചിത്രം വൈറലായി. നിമിഷനേരം കൊണ്ട് ഡിസൈനിന്റെ അർഥം ആളുകൾക്ക് മനസിലായി ‘പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കുക ‘, ‘മറൈൻ ലൈഫ് സംരക്ഷിക്കുക’ എന്നതാണ് ഡിസൈനിലൂടെ അര്ഥമായത് .

നീന്തുന്ന കടലാമയുടെ ചിത്രത്തോടൊപ്പമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കുക എന്ന് എഴുതിയത്. ഇതാദ്യമല്ല രോഹിത് ഇത്തരം പരിസ്ഥിതി സന്ദേശം നൽകുന്നത്.

“സമുദ്രം എന്റെ സന്തോഷകരമായ സ്ഥലമാണ്, ഇത് പകരം വെക്കാനില്ലാത്ത  ലോകമാണ്, അത് സംരക്ഷിക്കപ്പെടണം. നമ്മുടെ സമുദ്രത്തിന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്ന് പ്ലാസ്റ്റിക്! ഇത് നമ്മുടെ സമുദ്രങ്ങളെ മലിനമാക്കുന്നു, എന്ന സന്ദേശത്തോടെയാണ് രോഹിത് ഷൂവിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. നമ്മുടെ ക്ഷേമം നമ്മുടെ സമുദ്രങ്ങളെ ആശ്രയിച്ചിരിക്കുന്നു, സമുദ്രങ്ങൾ ഇല്ല എങ്കിൽ മനുഷ്യജീവനില്ല, നിങ്ങൾക്ക് സ്വീകരിക്കാവുന്ന ഏറ്റവും ചെറുതും ഫലപ്രദവുമായ ചുവടുവയ്പ്പ് – കടലിൽ ചപ്പുചവറുകൾ വലിച്ചെറിയരുത്, നിങ്ങളുടെ ചുറ്റുമുള്ളവരെ തടയരുത് അങ്ങനെ ചെയ്യുന്നതിൽ നിന്ന്.” രോഹിത് നേരത്തെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണ്

നേരത്തെ ഒറ്റ കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി ആനിമൽ പ്ലാനെറ്റിനോടൊപ്പം ചേർന്ന്” രോഹിത് 4 റൈനോസ്” എന്ന പരിപാടിയുടെ ഭാഗമായി സേവ് ഡി റൈനോ ഷൂസ് താരം ഇട്ടിരുന്നു.

സീസണിലെ ഒമ്പതാം മത്സരത്തില്‍ തുടര്‍ തോല്‍വികളുടെ നാണക്കേട് ഒഴിവാക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയ മുംബൈ എട്ടു മത്സരങ്ങള്‍ക്ക് ശേഷം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.