ടി20 ലോകകപ്പില്‍ കളിക്കണമെങ്കില്‍ സഞ്ജു അത് ചെയ്യണം; ഉപദേശിച്ച് ആകാശ് ചോപ്ര

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സഞ്ജു സാംസണിന് ഉപദേശവുമായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചാല്‍ സഞ്ജുവിന് ലോകകപ്പിലേക്കുള്ള സാധ്യത കൂടുതലാണെന്ന് ചോപ്ര പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് ടീമിലെ പല താരങ്ങളേയും വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഓറഞ്ച് ക്യാപ്പ് നേടാനുള്ള അവസരം യശ്വസി ജയ്സ്വാളിന് മുന്നിലുണ്ട്. ജോസ് ബട്ലര്‍ക്ക് വീണ്ടുമൊരു വമ്പന്‍ പ്രകടനം നടത്താനും അവസരമുണ്ട്. സഞ്ജു സാംസണും ദ്രുവ് ജുറേലിനും ടി20 ലോകകപ്പ് ടീമിലും ഇടം നേടാന്‍ അവസരമുണ്ട്.

ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജുവും ജുറേലും തമ്മില്‍ മത്സരിക്കുന്ന സാഹചര്യമാണുള്ളത്. ഓപ്പണര്‍ വിക്കറ്റ് കീപ്പര്‍ക്ക് ടി20 ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഇഷാന്‍ കിഷന്‍ തഴയപ്പെട്ടേക്കും.

സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചാല്‍ ലോകകപ്പിലേക്കുള്ള സാധ്യത കൂടുതലാണ്. റിഷഭ് പന്ത് ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ നേരിട്ട് അവസരം ലഭിക്കാന്‍ സാധ്യതയില്ല- ആകാശ് പറഞ്ഞു.