ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസ ജയം. സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്.
രോഹിത് ശർമ്മ 125 പന്തുകളിൽ നിന്നായി 121* റൺസും, വിരാട് കോഹ്ലി 81 പന്തിൽ 74 റൺസും നേടി. ഇപ്പോഴിതാ രോഹിതുമായുള്ള പാർട്ണർഷിപ്പ് താൻ ആസ്വദിച്ചെന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി.
വിരാട് കോഹ്ലി പറയുന്നത് ഇങ്ങനെ:
“2013-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പര മുതലാണ് ഇതെല്ലാം ആരംഭിച്ചത്. അന്ന് ഞങ്ങൾ വലിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കി കളി മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങി. അന്നുമുതൽ, ഞങ്ങൾ രണ്ട് പേരും 20 ഓവറിൽ കൂടുതൽ നിന്നാൽ എതിരാളികൾക്ക് അറിയാമായിരുന്നു ഞങ്ങൾ സ്കോർ ചെയ്സ് ചെയ്യുമെന്ന്. രോഹിത്തിനൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു” വിരാട് കോഹ്ലി പറഞ്ഞു.







