ഇന്നലെ ഹൈദരാബാദിന് പകരം കളിച്ചത് മുംബൈ എങ്ങാനും ആയിരുന്നെങ്കിൽ അംബാനി കോഴ കൊടുത്തേ എന്നൊക്കെ പറഞ്ഞ് ചിലർ വരുമായിരുന്നു, ഇപ്പോൾ ആർക്കും ഒന്നും മിണ്ടാൻ ഇല്ലേ; ഇന്ത്യൻ പ്രീമിയർ ലീഗ് സ്ക്രിപ്റ്റഡ് എന്നത് വ്യക്തമെന്ന അഭിപ്രായം ശക്തം

ഇന്നലെ നടന്ന മത്സരം കണ്ട ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഫലമാണ് ഇന്നലെ കിട്ടിയത്. അവസാന പന്തിൽ പന്ത് ഉയർത്തിയ അടിച്ച സമദിന്റെ ക്യാച്ച് ലോങ്ങ് ഓഫിൽ ജോസ് ബട്ട്ലർ കൈപ്പിടിയിൽ ഒതുക്കുമ്പോൾ രാജസ്ഥാൻ ക്യാമ്പ് ആഹ്ളാദം തുടങ്ങിയിരുന്നു. എന്നാൽ എല്ലാ ഊഹങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ആ പന്ത് നോ ബോള് ആണെന്ന് വിധി വരുകയും തൊട്ടടുത്ത പന്തിൽ സിക്സ് നേടി സമദ് മത്സരം വിജയിപ്പിക്കുകയും ആയിരുന്നു.

എന്നാൽ ചില ക്രിക്കറ്റ് പ്രേമികൾ മത്സരശേഷം ഒരു ആശങ്ക പങ്കുവെച്ചു. ഈ ഇന്ത്യൻ പ്രീമിയർ മത്സരങ്ങൾ സ്ക്രിപ്റ്റഡ് അല്ലെ? അല്ലെങ്കിൽ എങ്ങനെയാണ് ഇങ്ങനെയൊകെക്കെ സംഭവിക്കുന്നത്? മുംബൈ ഇന്ത്യൻസ് എങ്ങാനുമാണ് ഇന്നലെ ഹൈദരാബാദിന്റെ സ്ഥാനത്ത് കളിച്ചതെങ്കിൽ അംബാനി കോഴ കൊടുത്തേ എന്നൊക്കെ പറഞ്ഞ് ചിലർ ട്രോളുമായിരുന്നു. ഇത് ഇപ്പോൾ ഹൈദരാബാദ് ആയതുകൊണ്ട് ആർക്കും ഒരു സംശയവും ഇല്ലല്ലോ എന്നും അവർ ചോദിക്കുന്നു. ഒരിക്കലും പിഴക്കാത്ത സഞ്ജുവിന്റെ കൈകൾ ചോരുന്നു’, റൺ ഔട്ട് മിസ് ആക്കുന്നു, അവസാന ഓവറിൽ പോലും ക്യാച്ച് വിട്ടുകളയുന്ന അവസ്ഥ വരുന്നു. സംശയം തോന്നി ഇല്ലെങ്കിൽ അല്ലെ കുറ്റം പറയാൻ ഉള്ളു.

സാധാരണ മുംബൈയുമായി ഏതെങ്കിലും ടീം കളിച്ചാൽ കോഴ കൊടുത്തു അംബാനി വിലക്കെടുത്തു എന്നൊക്കെ പറയുന്നതാണ്. അതിനാൽ തന്നെ മുംബൈ ആരാധകർ തന്നെയാണ് കൂടുതലായി ഇന്നലത്തെ മത്സരത്തെ കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ എന്ന ചോദ്യം ചോദിക്കുന്നത്.