കെജിഎഫ് പുറത്തായാൽ ടീം തോറ്റു എന്ന പ്രഖ്യാപനം നടത്തുന്നതാണ് ഇനി നല്ലത്, ബാക്കി ബാറ്റ്‌സ്മാന്മാർ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലേ; ഈ കണക്കിന് ആണെങ്കിൽ സാല കപ്പ് ഇത്തവണയും കിട്ടില്ല

ക്ലബ് ഫുട്‍ബോളിൽ ലോകം മുഴുവൻ ആരാധകരുള്ള ടീമുകളാണ് റയൽ മാഡ്രിഡും ബാഴ്‌സയും. ഈ ടീമുകൾ കാലാകാലങ്ങളിൽ ക്ലബ് ഫുട്‍ബോൾ ലോകം മാറി മാറി ഭരിച്ച നാളുകളിൽ അവരെ അതിന് സഹായിച്ചത് വ്യക്തിഗത മികവിനേക്കാൾ ടീം എന്ന നിലയിൽ അവർ തമ്മിലുള്ള ഒത്തൊരുമ ആയിരുന്നു. ബാഴ്‌സയ്ക്ക് അത് എം.എസ്.എൻ (മെസി, നെയ്മർ , സുവാരസ് ) സഖ്യം ആണെങ്കിൽ റയലിന് അത് ബി.ബി.സി (ബെൻസിമ, ബെയ്ൽ, റൊണാൾഡോ) സഖ്യമായിരുന്നു. ക്രിക്കറ്റിൽ ഇത്തരം കൂട്ടുകെട്ടുകൾ അന്തരാഷ്ട്ര ക്രിക്കറ്റ് തലത്തിൽ ഉണ്ടായെങ്കിലും ഇത്തരത്തിലുള്ള ലീഗുകൾ അത് ഇല്ലായിരുന്നു, അതിനൊരു മാറ്റമാണ് ബാംഗ്ലൂരിന്റെ കെ.ജി.എഫ്(കോഹ്ലി ഫാഫ് ഡ്യൂ പ്ലെസിസ്, മാക്‌സ്‌വെൽ)  സഖ്യം കൊണ്ടുവന്നത് .

ഈ ടൂർണമെന്റിൽ ആർ സി ബി ബാറ്റിംഗിന്ററെ ആകർഷണീയ ഘടകം എന്നത് തന്നെ മൂവരും ചേർന്നുള്ള ബാറ്റിംഗ് തന്നെ, ഒരാൾ പോയാൽ ഒരാൾ ഉണ്ടെന്ന അവസ്ഥ. കോഹ്‌ലിയും, ഫാഫും, ഈ സീസണിൽ ടീമിനെ പല അപകട ഘട്ടത്തിൽ നിന്നും രക്ഷിച്ചു. എന്നാൽ ബോളറുമാർ നിലവാരം കുറഞ്ഞതിനാൽ അവസാന 2 മത്സരങ്ങളിലും ആർ സി ബി തോറ്റു. എല്ലാവരും ബോളറുമാരെ തെറി പറയുമ്പോൾ രക്ഷപ്പെടുന്നത് ആർ. സി.ബിയുടെ മറ്റ് ബാറ്റ്‌സ്മാന്മാരാണ്.

ആർ സി ബി ബോളർമാർ അവസാന 2 കളിയിലും താരതമ്യേന ഭേദപ്പെട്ട രീതിയിലാണ് എറിഞ്ഞത്. അവർ അസാധ്യം എന്ന് തോന്നിച്ച രീതിയിൽ 2 കളിയിൽ സ്കോർ പ്രതിരോധിച്ചു. ഇന്ന് ബാറ്റിംഗ് എളുപ്പമായ ചിന്നസ്വാമിയിൽ 200 റൺസാണ് കൊൽക്കത്ത നേടിയത്. 200 വലിയ സ്കോർ ആണെങ്കിലും ബാംഗ്ലൂരിൽ അത് അത്ര വലിയ സ്കോർ അല്ല. അതിനാൽ തന്നെ ബോളറുമാരെ ഇന്നും അധികം കുറ്റം പറയാൻ പറ്റില്ല. 201 നേടാനുള്ള കരുത്ത് ബാംഗ്ലൂർ ബാറ്റിംഗ് നിരക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം കണ്ടതുപോലെ തന്നെ കോഹ്ലി, ഫാഫ്, മാക്‌സ്‌വെൽ സഖ്യത്തിൽ ഒരാളുടെ കരുത്തിൽ ടി മുന്നേറുന്ന കാഴ്ത്തച്ചയാണ് കണ്ടത്. ഇന്ന് ഫാഫും മാക്‌സ്‌വെല്ലും നേരത്തെ വീണപ്പോൾ കോഹ്ലി അര്ധ സെഞ്ച്വറി നേടി പൊരുതി നോക്കി . മഹിപാൽ അദ്ദേഹത്ത നല്ല രീതിയിൽ പിന്തുണച്ചു. എന്നാൽ അതൊന്നും മതിയാകുമായിരുന്നില്ല ഇന്ന് ജയിക്കാൻ.

Read more

അതിനാൽ തന്നെ കോഹ്ലി പുറത്തായതോടെ ആർ സി ബി തോൽവി ഉറപ്പിച്ചു. കെജിഎഫ് പോയാൽ ഉത്തരവാദിത്വം കാണിക്കുന്ന ഒരു താരം പോലും ടീമിൽ ഇല്ല. ഈ കണക്കിന് ആണ് കാര്യങ്ങളുടെ പോക്കെങ്കിൽ ആർസിബി ഈ ടീമുമായി പ്ലേഓഫ് കളിക്കില്ല. എല്ലാ കളിയിലും ടീമിനെ രക്ഷിക്കാൻ കെജിഎഫിന് സാധിക്കില്ല എന്നത് ഓർക്കുക. ബാക്കി ബാറ്റ്സ്മമാർ കൂടുതൽ ഉത്തരവാദിത്വം കാണിച്ചില്ലെങ്കിൽ ഈ സലയും കപ്പ് കിട്ടില്ലെന്ന് സാരം…