സെറ്റായാല്‍ പിന്നെ നോക്കണ്ട പുറത്താക്കാന്‍ ഇത്തിരി പാടാ.. ബോളര്‍ ആരുമാവട്ടെ ഒരു മയത്തില്‍ ഇന്നിങ്‌സും മുന്നോട്ട് ചലിപ്പിച്ച് കൊണ്ട്, ഒരു മടുപ്പുമില്ലാതെ ലോങ് ഇന്നിങ്‌സും മുന്നില്‍ കണ്ട് ക്രീസിലങ്ങനെ തുടരും കക്ഷി..
ശരിക്കും പറഞ്ഞാല്‍, പുറത്താക്കാനുള്ള ബുദ്ധിമുട്ടിനാല്‍ എതിര്‍ ടീം ആരാധകരില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാക്ക് കിട്ടിയ ബാറ്റര്‍മാരുണ്ടെങ്കില്‍ അതില്‍ ഒരു പ്രധാനിയുമായിരിക്കും കക്ഷി..
ഏഷ്യയിലെ ഫ്‌ലാറ്റ് വിക്കറ്റുകളില്‍ മാത്രമല്ല, ഓവലിലേയും, കേപ് ടൗണിലേയും, കിംഗ്സ്റ്റണിലേയുമൊക്കെ സീം ട്രാക്കുകള്‍ അയാള്‍ക്ക് ഒരു പോലെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ സകല രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറിയാല്‍ ബാറ്റുമുയര്‍ത്തി. അത് പല മാച്ച് വിന്നിങ്ങ് ഇന്നിങ്ങ്‌സുകളിലേക്കും നയിച്ചു.
ഏകദിന മത്സരങ്ങളിലൊക്കെ വല്ലപ്പോഴുമുളള ചില മികച്ച ഇന്നിങ്‌സുകള്‍ ഒഴിച്ച് ഒരു ശരാശരി ബാറ്റ്‌സ്മാനില്‍ ഒതുങ്ങിയപ്പോള്‍, ടെസ്റ്റ് ക്രിക്കറ്റ് കണ്ട, അതിശയിപ്പിക്കുന്ന പ്രതിഭയുളള ഒരു ലോകോത്തര ബാറ്റ്‌സ്മാനായിരുന്നു അയാള്‍, പാകിസ്ഥാന്‍ മുന്‍ താരം യൂനിസ് ഖാന്‍.
എഴുത്ത്: ഷമീല്‍ സലാഹ്
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍