അയാളെ ഒഴിവാക്കിയാൽ അടുത്ത സീസണിലും ഗുജറാത്ത് തന്നെ ജയിക്കും, വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഓസ്‌ട്രേലിയയുടെ കീപ്പർ ബാറ്റർ മാത്യു വെയ്ഡിനെ അടുത്ത സീസണിന് മുമ്പ് ഗുജറാത്ത് ടൈറ്റൻസ് (ജിടി) ഒഴിവാക്കണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ 2022) താരത്തിന് ടീമിന് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും അതിനാൽ തന്നെ താരത്തെ ഒഴിവാക്കണമെന്നും ചോപ്ര പറഞ്ഞു.

വൃദ്ധിമാൻ സാഹയെ മറികടന്ന് ഓസീസ് താരത്തിനാണ് ടീം കൂടുതൽ അവസരങ്ങൾ നൽകിയത്. ബാറ്റിൽ കാര്യമായ സംഭാവനകൾ നൽകുന്നതിൽ വെയ്ഡ് പരാജയപ്പെട്ടു, ഒടുവിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായി. അവസാന കുറച്ച് മത്സരങ്ങളിൽ തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ചെങ്കിലും സ്ഥിരത പുലർത്താൻ സാധിച്ചില്ല.

“മാത്യൂ വെയ്ഡിനെ ഒഴിവാക്കണം. ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം, ഇപ്പോൾ ഐപിഎൽ നേടിയിട്ടുണ്ട്, പക്ഷേ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും താരത്തിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. കാര്യങ്ങൾ അത്തരത്തിൽ ആണെങ്കിൽ ഗുജറാത്ത് അയാളെ ഒഴിവാക്കണം.”

“ഗിൽ, ഹാർദിക്ക്, മില്ലർ തുടങ്ങിടയവർ തങ്ങളുട റോൾ നന്നായി ചെയ്തു . ഗില്ലിൽ നിന്നും പാണ്ഡ്യയിൽ നിന്നും പ്രതീക്ഷകളുണ്ടായിരുന്നു. മറുവശത്ത് മില്ലറിൽ നിന്നും വന്ൻ പ്രകടനം അപ്രതീക്ഷിതമായിപ്പോയി. സാഹ കൂടിയെത്തിയതോടെ ഗുജറാത്ത് വേറെ ലെവലായി.”

കഴിഞ്ഞ ടി20 ലോകകപ്പിലെ മികച്ച പ്രകടനം കാരണമാണ് വേഡ് ഗുജറാത്തിലെത്തുന്നത്.