മൂന്നാം നമ്പറില്‍‌ തന്നെ സ്ഥിരമായി കളിച്ച് മൂന്ന് നാല് ബിഗ് സ്‌കോറുകള്‍ കണ്ടെത്തിയിരുന്നെങ്കില്‍ സെലക്ഷനില്‍ സഞ്ജു ഉള്‍പ്പെട്ടേനെ

ഷമീന്‍ അബ്ദുള്‍മജീദ്

അപ്പോഴേ ചോദിച്ചതാ അശ്വിനെ എല്ലാം നമ്പര്‍ 3 യില്‍ കയറ്റി വിട്ട് സഞ്ജു എന്തിനാ പുറകോട്ടു മാറി കളിക്കുന്നതെന്ന് . അശ്വിന്‍ അടിച്ച റണ്‍സ് കൊണ്ട് ഉപകാരം അശ്വിനും രാജസ്ഥാനും മാത്രമാണ്.

മൂന്നാം നമ്പരില്‍‌ തന്നെ സ്ഥിരമായി കളിച്ച് മൂന്ന് നാല് ബിഗ് സ്‌കോറുകള്‍ കണ്ടെത്തിയിരുന്നെങ്കില്‍ ഇന്നത്തെ സെലക്ഷനില്‍ സഞ്ജു ഉള്‍പ്പെട്ടേനെ. നാഷണല്‍ ടീമിലേക്ക് ഉള്ള സെലക്ഷന് പ്രധാന മാനദണ്ഡം നാഷണല്‍ ടീമിലെ മുന്‍കാല പ്രകടനവും IPL / ഡൊമസ്റ്റിക്കിലെ invidual പ്രകടനവും ആണ്. അല്ലാതെ അശ്വിനെ മുന്നിലേക്ക് കയറ്റിവിട്ടത് ഒരു മാനദണ്ഡമല്ല.

ചുരുക്കി പറഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായവര്‍ പലതും കാണിക്കും, അല്ലാത്തവര്‍ സ്വന്തം പൊസിഷന്‍ ആര്‍ക്കും വിട്ടു കൊടുക്കാതെ ആത്മവിശ്വാസത്തോടെ റണ്‍സടിച്ചു കൂട്ടുക . ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ താനെ തുറന്നുവരും.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍