ഐസിസി ടീം ഓഫ് ദ ഇയര്‍ പ്രഖ്യാപിച്ചു; ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ഇടമില്ല; ഇടം ലഭിച്ചത് മൂന്ന് താരങ്ങള്‍ക്കു മാത്രം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അപേക്ഷിച്ച് ചരിത്രം സൃഷ്ടിച്ച വര്‍ഷമാണ് 2017. ഇംഗ്ലണ്ടില്‍ നടന്ന വനിതാ ലോകകപ്പിലെ കലാശപ്പോരില്‍ ഇടം നേടിയെങ്കിലും നിര്‍ഭാഗ്യം കൊണ്ടു മാത്രം രണ്ടാം സ്ഥാനത്താകേണ്ടി വന്നു. മിതാലി രാജും കൂട്ടരും ലോകകപ്പില്‍ നടത്തിയ ജൈത്രയാത്ര ക്രിക്കറ്റ് ലോകം കയ്യടിയോടെയാണ് സ്വീകരിച്ചത്.

അതേസമയം, ഈ വര്‍ഷത്തെ ഐസിസി വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയത് മൂന്ന് താരങ്ങള്‍ മാത്രം. ഈ വര്‍ഷത്തെ മികച്ച ഏകദിന, ട്വന്റി20 ടീമുകളെയാണ് ഐസിസി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ താരങ്ങളായ മിതാലി രാജ്, ഏക്ത ബിഷ്ത്, ഹര്‍മന്‍പ്രീത് കൗര്‍ എന്നീ താരങ്ങള്‍ മാത്രമാണ് ലോക ടീമില്‍ ഇടം നേടിയത്. ഇതില്‍ ഏക്ത ബിഷ്തിന് രണ്ട് ടീമിലും ഇടം ലഭിച്ചു. മിതാലി രാജിന് ഏകദിന ടീമില്‍ മാത്രം ഇടം ലഭിച്ചപ്പോള്‍ ഹര്‍മന്‍ പ്രീതിന് ട്വന്റ20 ടീമിലാണ് ഇടം നേടാനായത്.

ലോകകപ്പ് ക്രിക്കറ്റോടെ ആരാധകരുടെ പ്രിയങ്കരിയായ മാറിയ സ്മൃതി മന്ദാനയ്ക്ക് രണ്ട് ടീമിലും ഇടം നേടാനായില്ല.

ICC Women’s ODI Team of the Year:

Tammy Beaumont (England)

Meg Lanning (Australia)

Mithali Raj (India)

Amy Satterthwaite (New Zealand)

Ellyse Perry (Australia)

Heather Knight (captain) (England)

Sarah Taylor (wicketkeeper) (England)

Dane van Niekerk (South Africa)

Marizanne Kapp (South Africa)

Ekta Bisht (India)

Alex Hartley (England)

ICC Women’s T20I Team of the Year:

Beth Mooney (wicketkeeper) (Australia)

Danni Wyatt (England)

Harmanpreet Kaur (India)

Stafanie Taylor (captain) (Windies)

Sophie Devine (New Zealand)

Deandra Dottin (Windies)

Hayley Matthews (Windies)

Megan Schutt (Australia)

Amanda-Jade Wellington (Australia)

Lea Tahuhu (New Zealand)

Ekta Bisht (India)