പാക് വീര്യത്തെ അടിച്ചൊതുക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യയ്‌ക്ക് എതിരെ മുട്ടിടിക്കും

ടി20 ലോക കപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന് തോല്‍വി. ആറ് വിക്കറ്റിനാണ് പാക് പടയുടെ തോല്‍വി. സ്‌കോര്‍: പാകിസ്ഥാന്‍ ആറിന് 186. ദക്ഷിണാഫ്രിക്ക നാലിന് 190.

ഹസന്‍ അലിയെറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ തോല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്കക്കായി റാസ്സി വാന്‍ഡെര്‍ ദുസാന്‍ 51 പന്തില്‍ 101 റണ്‍സോടെ പുറത്താകാതെ നിന്നു. പാകിസ്ഥാനായി ഫഖര്‍ സമാന്‍ (52) അര്‍ദ്ധ സെഞ്ച്വറി നേടി.

ദക്ഷിണാഫ്രിക്കയോട് ദയനീയ തോല്‍വി വഴങ്ങിയ പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ അത്മവിശ്വാസ കുറവുണ്ടാകുമെന്നത് ഉറപ്പാണ്. സന്നാഹത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും അനായാസം കെട്ടുകെട്ടിച്ചാണ് ഇന്ത്യയുടെ വരവ്. പാകിസ്ഥാനാകട്ടെ വിന്‍ഡീസിനോട് മാത്രമാണ് ജയിക്കാനായത്.

T20 World Cup: India-Pakistan match cannot be cancelled, this is ICC commitment, says BCCI's Rajeev Shukla - Sports News

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി.