ഈ ചതുരംഗ കളിയിൽ ഞാൻ ഇന്ത്യയുടെ സ്റ്റാർ ബോളറെ തകർക്കും, അവന്റെ ഒരു അഭ്യാസവും എന്റെ അടുത്ത് നടക്കില്ല; ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പ് തന്നെ വെല്ലുവിളിയുമായി ലബുഷാഗ്നെ

ഇന്ത്യയിൽ നടക്കാനിരിക്കുന്ന നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ രവിചന്ദ്രൻ അശ്വിനെ നേരിടാൻ താൻ പഠിച്ചെന്നും എങ്ങനെ അയാളെ നേരിടുമെന്ന് കാണിക്കാമെന്നും പറയുകയാണ് ഓസ്‌ട്രേലിയൻ ബാറ്റർ മർനസ് ലബുഷാഗ്നെ. സൂപ്പർ സ്റ്റാർ ഓഫ് സ്പിന്നറെ നേരിടാൻ താൻ കാത്തിരിക്കുകയാണെന്ന് വലംകൈയ്യൻ പറഞ്ഞു.

2004 ന് ശേഷം ഇന്ത്യൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം നേടാനുള്ള ഓസ്‌ട്രേലിയയുടെ ശ്രമത്തിൽ അവരെ തടയാനുള്ള ഇന്ത്യയുടെപ്രധാന ആയുധങ്ങളിൽ ഒരാളാണ് അശ്വിൻ. 51 ടെസ്റ്റുകളിൽ നിന്ന് 24 5 വിക്കറ്റ് നേട്ടമുള്ള ഈ വെറ്ററൻ ഫിംഗർ സ്പിന്നറിന് ഹോം സാഹചര്യങ്ങളിൽ അസാധാരണമായ റെക്കോർഡുണ്ട്.

അശ്വിനെ താൻ നന്നായി പഠിച്ചെന്നും അതനുസരിച്ചുള്ള തന്ത്രമാണ് രൂപപെടുത്തിയതെന്നും അതിനനുസരിച്ച് തന്റെ സാങ്കേതികത രൂപപ്പെടുത്തിയെന്നും ലബുഷാഗ്നെ പറഞ്ഞു. അതൊരു ചെസ് കളിയാണെന്നും താൻ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.

“അശ്വിനെ കുറിച്ച് കേട്ടതും അവൻ എനിക്ക് ബൗൾ ചെയ്തതും കണ്ട് ഞാൻ എന്റെ കളിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അവന്റെ ചില ആശയങ്ങളും വഴികളും പരീക്ഷിച്ച് പരാജയപ്പെടുത്താൻ ഞാൻ എന്റെ ഗെയിമിനെ പൊരുത്തപ്പെടുത്തി. മനോഹരമായ ഒരു ചെസ്സ് കളിയാക്കും, എനിക്ക് അതിനായി കാത്തിരിക്കാനാവില്ല.”

2020-21 ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ തമിഴ്‌നാട് ഓഫ് സ്പിന്നർ രണ്ട് തവണ ലബുചാഗ്‌നെയുടെ വിക്കറ്റ് നേടിയിരുന്നു, എന്നാൽ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്ററിന്റെ ശരാശരി 53.25 ആയിരുന്നു. എന്നിരുന്നാലും, അദ്ദേഹം ഇതുവരെ ഇന്ത്യയിൽ ഒരു ടെസ്റ്റ് കളിച്ചിട്ടില്ല.