ഞാൻ ആ ടൂർണമെന്റോടെ ക്രിക്കറ്റിൽ നിന്നും വിരമിക്കും, അതിനൊരു കാരണമുണ്ട്: സൂര്യകുമാർ യാദവ്

അടുത്ത വർഷ നടക്കാൻ പോകുന്ന ടി-20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ തയ്യാറെടുക്കുകയാണ് നായകൻ സൂര്യകുമാർ യാദവ്. സൂര്യയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഏഷ്യ കപ്പ് ഇന്ത്യക്ക് നേടാൻ സാധിച്ചിരുന്നു. ഇപ്പോഴിതാ താരം തന്റെ വിരമിക്കൽ സൂചന നൽകിയിരിക്കുകയാണ്.

“ഇപ്പോൾ എനിക്ക് ഏകദേശം 34 അല്ലെങ്കിൽ 35 വയസ്സായി. അടുത്ത മൂന്ന് നാല് വർഷത്തേക്ക് വൈറ്റ്-ബോൾ ക്രിക്കറ്റിൽ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കരുതുന്നത്. അതായിരിക്കും എനിക്കും ടീമിനും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. അവിടെ കൂടുതൽ ഫലപ്രദമായ സംഭാവനകൾ നൽകാൻ എനിക്ക് കഴിയും”

” 2028 ഒളിമ്പിക്സും ടി20 ലോകകപ്പുമായിരിക്കാം എന്റെ കരിയറിലെ അവസാന മത്സരങ്ങൾ. കാര്യങ്ങൾ എങ്ങനെയെല്ലാം പോകുമെന്ന് ഞാൻ നോക്കും. ഈ വർഷവും അടുത്ത വർഷവും എന്റെ ശരീരം ഫിറ്റായി നിലനിർത്തേണ്ടതുണ്ട്. നിങ്ങൾക്ക് 37 അല്ലെങ്കിൽ 38 വയസ്സ് എത്തുമ്പോൾ നിങ്ങൾക്കത് മനസിലാകും” സൂര്യകുമാർ യാദവ് പറഞ്ഞു.

Read more