"വിരാട് കോഹ്‌ലിയുടെ കാര്യം അറിഞ്ഞപ്പോൾ ഞാൻ ഷോക്ക് ആയി പോയി"; ആകാശ് ചോപ്രയുടെ വാക്കുകൾ ഇങ്ങനെ

ലോക ടെസ്റ്റിൽ ഫാബുലസ് ഫോർ എന്ന് അറിയപ്പെടുന്ന താരങ്ങളാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്, ന്യുസിലാൻഡ് താരം കെയ്ൻ വില്ലിയംസൺ, ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ഇന്ത്യൻ താരം വിരാട് കോഹ്ലി എന്നിവർ. ഇവരിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമാണ് ജോ റൂട്ട്. 2021 നു ശേഷം 19 സെഞ്ചുറികളാണ് അദ്ദേഹം നേടിയിരിക്കുന്നത്.

നിലവിൽ സച്ചിന് ശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടുന്ന താരമാണ് ഇപ്പോൾ ജോ റൂട്ട്. ന്യുസിലാൻഡ് താരം കെയ്ൻ വില്യംസണും മികച്ച ഫോമിലാണ് നിൽക്കുന്നത്. എന്നാൽ വിരാട് കൊഹ്ലിയുടെയും, സ്റ്റീവ് സ്മിത്തിന്റെയും ഫോമിന്റെ കാര്യത്തിൽ നിരാശയാണ് ഫലം. വിരാട് കോഹ്‌ലിയുടെ ഫോമിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കമന്റേറ്ററായ ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” നമ്മൾ ഫാബുലസ് ഫോറിനെ നോക്കുകയാണെങ്കിൽ ജോ റൂട്ട് മികച്ച പ്രകടനമാണ് നിലവിൽ കാഴ്ച വെക്കുന്നത്. കൂടാതെ വില്യംസണും തന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനം നിർത്തുന്ന ലക്ഷണമില്ല. 2021 തുടങ്ങിയപ്പോൾ വിരാട് കോഹ്ലിയായിരുന്നു 27 സെഞ്ചുറികളോടെ ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. സ്റ്റീവ് സ്മിത്ത് 26 സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്തും. കെയ്ൻ വില്യംസൺ 24 സെഞ്ചുറികളുമായും, ജോ റൂട്ട് 17 സെഞ്ചുറികളുമായിട്ടാണ് നിന്നിരുന്നത്”

ആകാശ് ചോപ്ര തുടർന്നു;

” ഇപ്പോൾ നിലവിലെ കണക്കുകൾ നോക്കു. ജോ റൂട്ട് അന്ന് മുതൽ ഇന്ന് വരെ മാത്രമായി 19 സെഞ്ചുറികളാണ് നേടിയിരിക്കുന്നത്. എല്ലാം കൂടെ അദ്ദേഹം 36 സെഞ്ചുറികളാണ് ടെസ്റ്റിൽ നേടിയിരിക്കുന്നത്. ഈ വർഷം ഇനിയും അദ്ദേഹത്തിന് മത്സരങ്ങൾ ഉണ്ട്. എന്നാൽ വിരാടിന്റെ അവസ്ഥയാണ് എനിക്ക് ഷോക്ക് ആയത്. 27 സെഞ്ചുറികളിൽ നിന്ന് അദ്ദേഹം ഇപ്പോൾ 30 ലാണ് നിൽക്കുന്നത്” ആകാശ് ചോപ്ര പറഞ്ഞു.