'ഞാന്‍ ലജ്ജിച്ചുപോയി': ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്റെ ടെസ്റ്റ് പരമ്പര തോല്‍വിയില്‍ ഇതിഹാസം

സ്വന്തം തട്ടകത്തില്‍ ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ പാകിസ്ഥാന്‍ തോറ്റത് വലിയ നാണക്കേടുണ്ടാക്കിയെന്ന് പാക് ഇതിഹാസം വസീം അക്രം. സന്ദര്‍ശക ടീം പാകിസ്ഥാനെ 0-2ന് തകര്‍ത്തിരുന്നു. ടെസ്റ്റില്‍ ബംഗ്ലാദേശിനോട് പാകിസ്ഥാന്‍ നേരിടുന്ന ആദ്യ പരമ്പര പരാജയമാണ്.

ഇത് പാകിസ്ഥാന് വലിയ തിരിച്ചടിയാണ്. നമ്മുടെ ക്രിക്കറ്റ് ഒരു വഴിത്തിരിവിലാണ്. ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയിലും ക്രിക്കറ്റ് പ്രേമി എന്ന നിലയിലും, നല്ല സ്ഥാനങ്ങളില്‍ നിന്ന് ഞങ്ങള്‍ നഷ്ടപ്പെട്ട വഴിയില്‍ ഞാന്‍ ലജ്ജിച്ചു.

എനിക്കത് മനസ്സിലാകുന്നില്ല. ഹോം ഗ്രൗണ്ടില്‍ ഞങ്ങള്‍ സ്ഥിരമായി തോല്‍വിയുടെ വഴിയിലാണ്. ഇത് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഗുണനിലവാരത്തെക്കുറിച്ച് വളരെയധികം പറയുന്നു- വസീം അക്രം എഎഫ്പിയോട് പറഞ്ഞു.

പാകിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ പ്രതിഭകളുടെ അഭാവമുണ്ടെന്നും പരിക്കോ മുന്‍നിര കളിക്കാരുടെ മോശം ഫോമോ ഉണ്ടായാല്‍ ശരിയായ ബാക്കപ്പ് ഓപ്ഷനുകളില്ലാതെയാണ് ടീമിനെ വിടുന്നതെന്നും അക്രം കുറ്റപ്പെടുത്തി.

Read more

അതേസമയം, പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കും. ഒക്ടോബര്‍ 7 മുതല്‍ സ്വന്തം തട്ടകത്തിലാണ് മത്സരം.