'ലോകം കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ ഞാനാണ്, നരെയ്ന്‍ എന്റെ ഏഴയലത്ത് വരില്ല'; വമ്പന്‍ അവകാശവാദവുമായി ഗെയ്ല്‍

ലോകം കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ താനാണെന്ന് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്ല്‍. ഇക്കാര്യത്തില്‍ മുത്തയ്യ മുരളീധരന്‍ തന്നോടു മത്സരിക്കില്ലെന്ന് ഉറപ്പാണെന്നും സുനില്‍ നരെയ്ന്‍ തന്റെ ഏഴയലത്ത് പോലും വരില്ലെന്നും ഗെയ്ല്‍ പറഞ്ഞു.

‘നിങ്ങള്‍ക്കൊരു കാര്യമറിയാമോ? ഞാന്‍ വളറെ നാച്ചുറലായി പന്തെറിയുന്നുണ്ട്. എക്കാലത്തെയും ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ ഞാനാണ്. മുത്തയ്യ മുരളീധരന്‍ ഇക്കാര്യത്തില്‍ എന്നോടു മത്സരിക്കില്ലെന്ന് ഉറപ്പാണ്. സുനില്‍ നരെയ്ന്‍ ഇക്കാര്യത്തില്‍ എന്റെ അടുത്തുപോലും വരില്ല.’

‘ഞാന്‍ ക്രിക്കറ്റ് മിസ് ചെയ്തിരുന്നു. വീണ്ടും ഞാനൊരു കുട്ടിയെപ്പോലെയായിരിക്കുന്നു. എന്റെ ആദ്യ മത്സരത്തിനായാണു കാത്തിരിക്കുന്നത്. ഇപ്പോഴും കളിക്കാന്‍ സാധിക്കും. അതിനായുള്ള തയാറെടുപ്പിലാണ്’ഗെയ്ല്‍ പറഞ്ഞു.

പ്രായം 43 ആയെങ്കിലും ക്രിക്കറ്റ് കളി നിര്‍ത്താന്‍ വിന്‍ഡീസ് താരം തയാറായിട്ടില്ല. ദേശീയ ടീമിലില്ലെങ്കിലും പ്രീമിയര്‍ ലീഗുകളിലെ സ്ഥിരസാന്നിധ്യമാണ് താരം. കഴിഞ്ഞ വര്‍ഷംനടന്ന ടി20 ലോകകപ്പിലാണ് ഗെയ്ല്‍ ഒടുവില്‍ വിന്‍ഡീസിനായി കളിച്ചത്.