ഇന്ത്യൻ ആരാധകർക്ക് ഞാൻ പറയുന്നത് ഇഷ്ടപ്പെടില്ല എന്നറിയാം, ഇന്നത്തെ മത്സരം കഴിയുമ്പോൾ അവർ ട്രോളുകൾ ഏറ്റുവാങ്ങും; തുറന്നടിച്ച് ചോപ്ര

നവംബർ 13 ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടി20 ലോകകപ്പ് 2022 ഫൈനലിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുമെന്ന് ആകാശ് ചോപ്ര പ്രതീക്ഷിക്കുന്നു.

നവംബർ 9 ബുധനാഴ്ച സിഡ്‌നിയിൽ ന്യൂസിലൻഡിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് മെൻ ഇൻ ഗ്രീൻ നേടിയത്. ജോസ് ബട്ട്‌ലറും കൂട്ടരും ഒരു ദിവസം കഴിഞ്ഞ് അഡ്‌ലെയ്ഡ് ഓവലിൽ നടന്ന മറ്റ് അവസാന നാലിലെ ഏറ്റുമുട്ടലിൽ 10 വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചു.

ഇതിന് മുമ്പ് വെസ്റ്റ് ഇൻഡീസ് മാത്രമാണ് രണ്ട് കിരീടം നേടിയ ടീം എങ്കിൽ പാകിസ്ഥാൻ ഇന്നത്തെ ജയത്തോടെ ആ ലിസ്റ്റിലേക്ക് കടന്ന് വരുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.

“ആര് ജയിക്കും? പാകിസ്ഥാൻ വിജയിക്കുമെന്ന് എനിക്ക് തോന്നുന്നു. അവർണ മികച്ച ടീം, അതിനാൽ തന്നെ അവർ ജയിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.”

ഓപ്പണർമാർ കാര്യമായ ഇന്നിംഗ്സ് കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. മുൻ ഇന്ത്യൻ ഓപ്പണർ വിശദീകരിച്ചു:

നാല് ഓപ്പണർമാർ – ജോസ് ബട്ട്‌ലർ, അലക്‌സ് ഹെയ്‌ൽസ്, ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവർ ചേർന്ന് 100 റൺസിൽ കൂടുതൽ സ്‌കോർ ചെയ്‌തേക്കില്ല. നേരത്തെ തന്നെ വിക്കറ്റുകൾ വീഴുമെന്ന് തോന്നുന്നു. ഇരു ടീമുകളുടെയും ബോളറുമാർ തമ്മിലുള്ള കോണ്ടെസ്റ് ആയിരിക്കും ഇന്ന് നടക്കാൻ പോകുന്നത്.”

ചോപ്ര പാകിസ്താനെ അനുകൂലിച്ചെങ്കിലും ഇന്ത്യൻ ആരാധകരുടെ മനസ് ഇംഗ്ലണ്ടിനൊപ്പം.