ആ ഇന്ത്യൻ താരത്തിൽ നിന്ന് എനിക്ക് കുറെ പഠിക്കാനുണ്ട്, അയാളുടെ ബാറ്റിംഗ് കാണുമ്പോൾ എനിക്ക് ആവേശം തോന്നുന്നു; സൂപ്പർ താരത്തെ പുകഴ്ത്തി സ്റ്റീവ് സ്മിത്ത്; ഇതിൽപരം എന്ത് അംഗീകാരമാണ് വേണ്ടതെന്ന് ആരാധകർ

അടുത്ത മാസം നടക്കുന്ന ഡബ്ല്യുടിസി ഫൈനലിനും ആഷസിനും മുന്നോടിയായി കൗണ്ടി മത്സരങ്ങളിൽ പരിശീലനം നടത്താൻ ഒരുങ്ങണ സ്റ്റീവ് സ്മിത്ത്, ഇന്ത്യൻ മധ്യനിരയുടെ ബലവും ഊർജവുമായ ചേതേശ്വർ പൂജാരയിൽ നിന്ന് കൂടുതൽ പഠിക്കാൻ ഒരുങ്ങുക ആണെന്ന് പറയുകയാണ്. പൂജാര കൗണ്ടി ക്രിക്കറ്റിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ടെക്‌നിക്കും സ്‌കില്ലുകളുമൊക്കെ മറ്റ് താരങ്ങൾ മാതൃകയാക്കാൻ ശ്രമിക്കാറുണ്ട് .

ജൂൺ 7 മുതൽ ഡബ്ല്യുടിസി ഫൈനലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വോർസെസ്റ്റർഷയർ (മെയ് 4-7), ലെസ്റ്റർഷെയർ (മെയ് 11-14), ഗ്ലാമോർഗനെർ (മെയ് 18-22) ടീമുകൾക്ക് എതിരെ ഹോം മത്സരങ്ങൾ സ്മിത്ത് സസെക്സിനായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 16ന് ഇംഗ്ലണ്ടിനെതിരായാൻ ആഷസ് പോരാട്ടം നടക്കുക. 2 ടീമുകളിലെയും പല പ്രമുഖ താരങ്ങളുടെയും അവസാന ആഷസ് പരമ്പര ആയിരിക്കും.

എതിരാളികളായ അന്താരാഷ്ട്ര താരങ്ങൾക്കൊപ്പം കളിക്കാൻ ഐപിഎൽ തന്നെ സഹായിച്ചിട്ടുണ്ടെന്നും ഈ സീസണിൽ സസെക്‌സിനെ നയിക്കുന്ന പൂജാരയ്‌ക്കൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സ്മിത്ത് പറഞ്ഞു.

“മെച്ചപ്പെടാനും പഠിക്കാനും ഞാൻ ആഗ്രഹിക്കാത്ത ദിവസം ഞാൻ ക്രിക്കറ്റ് അവസാനിപ്പിക്കും . പൂജയ്‌ക്കൊപ്പവും (പൂജാര) കളിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്. ഞാൻ അദ്ദേഹത്തിനെതിരെ ഒരുപാട് കളിച്ചിട്ടുണ്ട്, അവൻ എനിക്കെതിരെ ഒരുപാട് റൺസ് നേടുന്നത് കണ്ടു. നമുക്ക് ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാനും പരസ്പരം കൂടുതൽ അറിയാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” സ്മിത്ത് പറഞ്ഞു.