ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് എം എസ് ധോണി. വിരമിക്കൽ പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ ഇത്രയും ആയിട്ടും ഐപിഎലിൽ ഗംഭീര പ്രകടനമാണ് താരം ഇപ്പോഴും നടത്തുന്നത്. തന്റെ കരിയറിൽ ഒരുപാട് യുവ താരങ്ങളെ മുൻപിലേക്ക് കൊണ്ട് വരുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതിലെ പ്രധാന താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ താരമായ ദീപക് ചഹാർ.
എം എസ് ധോണിയുമായി വളരെ അധികം ആത്മബന്ധം ഉള്ള താരമാണ് ദീപക് ചഹാർ. ഇന്ത്യൻ ടീമിലേക്ക് ദീപക്കിന് അവസരം ലഭിക്കാൻ കാരണമായത് ധോണിയുടെ പിന്തുണ കൊണ്ട് മാത്രമാണ്. എം എസ് ധോണിയെ കുറിച്ച് ദീപക് ചഹാർ സംസാരിച്ചു.
ദീപക് ചഹാർ പറയുന്നത് ഇങ്ങനെ:
” ഫോണിൽ സംസാരിക്കുമ്പോൾ മഹി ഭായ് (എം എസ് ധോണി) അധികം സംസാരിക്കാറില്ല. അത് മാത്രമാണ് എനിക്ക് അദ്ദേഹത്തോടുള്ള സങ്കടം. ചെന്നൈ സൂപ്പർ കിങ്സിൽ വെച്ച് എനിക്ക് വളരെ മനോഹരമായ ഒരുപാട് അനുഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. അത് ഒരിക്കലും ഞാൻ മറക്കില്ല. ഞാൻ ഉറപ്പായും അടുത്ത ഐപിഎൽ സീസൺ തുടങ്ങുന്നതിനു മുൻപ് ധോണി ഭായിയെ കാണും. ഇനി ഞങ്ങൾ വേറെ ടീമുകളിൽ ആണെന്നുള്ളത് വിഷമകരമായ കാര്യമാണ്” ദീപക് ചഹാർ പറഞ്ഞു.