ഇന്ത്യൻ ആരാധകരെ ഞെട്ടിച്ച് സര്‍ഫറാസ് ഖാന്‍. കേവലം രണ്ട് മാസം കൊണ്ട് 17 കിലോ കുറച്ചാണ് സര്‍ഫറാസ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. സര്‍ഫറാസിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ താരം മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ താരത്തിന്റെ അമിതമായ വണ്ണം കാരണം കാണികളിലൂടെ വൻ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിരുന്നു. താൻ ഈ ട്രാൻസ്ഫോർമേഷൻ നടത്താൻ പ്രചോദനമായത് വിരാട് കോഹ്ലി കാരണമാണെന്ന് പറഞ്ഞിരിക്കുകയാണ് സര്‍ഫറാസ് ഖാൻ.
സര്‍ഫറാസ് ഖാൻ പറയുന്നത് ഇങ്ങനെ:
” ‘ഒരു ഘട്ടത്തിൽ എന്റെ സുഹൃത്തുക്കൾ എന്നെ പാണ്ഡയെന്ന് കളിയാക്കി വിളിക്കുകപോലും ചെയ്തിരുന്നു. കാരണം ഞാൻ ഭക്ഷണം കൂടുതലായി കഴിച്ചിരുന്നു. എന്നാലിപ്പോൾ അവരെന്നെ മാച്ചോ എന്നാണ് വിളിക്കുന്നത്”
സർഫറാസ് ഖാൻ തുടർന്നു:
Read more
“എന്റെ ഫിറ്റ്നസ് കാരണം 2016 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ (ആർസിബി) നിന്ന് എന്നെ ഒഴിവാക്കിയിരുന്നു. ആ സമയമാണ് വിരാട് എന്നോട് ഇതിനെ കുറിച്ച് സംസാരിക്കുന്നത്. എന്റെ കഴിവുകളിൽ യാതൊരു സംശയവുമില്ലെങ്കിലും, എന്റെ ഫിറ്റ്നസ് എന്നെ അടുത്ത ലെവലിലേക്ക് എത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് വിരാട് കോഹ്ലി നേരിട്ട് എന്നോട് പറഞ്ഞു. ഞാൻ എവിടെയാണെന്ന് അദ്ദേഹം വളരെ സത്യസന്ധമായി എന്നോട് പറഞ്ഞു,” സർഫറാസ് ഖാൻ പറഞ്ഞു.







