അശ്വിൻ വിരമിച്ചാൽ അവന്റെ റോൾ ചെയ്യാൻ ഞാൻ ഉണ്ട് ഇനി, പ്രഖ്യാപനവുമായി ഇന്ത്യൻ ഫാസ്റ്റ് ബോളർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് കേപ്ടൗണിൽ നടക്കുകയാണ് . മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്സിനും 32 റൺസിനും ജയിച്ചിരുന്നു. ഇതോടെ രണ്ട് മത്സര പരമ്പരയിൽ ആതിഥേയർ മുന്നിലെത്തുകയും ചെയ്തു. രണ്ടാം ടെസ്റ്റിൽ ജയിച്ച് പരമ്പര സമനിലയാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഒടുവിൽ വിവരം കിട്ടുമ്പോൾ 36 റൺസ് എടുക്കാനത്തിനിടെ സൗത്താഫ്രിക്കയുടെ ആറ് വിക്കറ്റ് നഷ്ടമായി കഴിഞ്ഞു. സിറാജാണ് 5 വിക്കറ്റുകൾ നേടി ആഫ്രിക്കയെ തകർത്തെറിഞ്ഞത്.

പ്രമുഖ ബാറ്ററുമാർ എല്ലാവരും കൂടാരം കയറിയ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സൗത്താഫ്രിക്കൻ ഇന്നിംഗ്സ് അവസാനിപ്പിക്കാനും ആധിപത്യം സ്ഥാപിക്കാനും തന്നെ ആയിരിക്കും ഇനി ഇന്ത്യ ശ്രമിക്കുക.

നിർണായക മത്സരത്തിന് മുന്നോടിയായി, പരിശീലന സെഷനിൽ ബുംറ അശ്വിന്റെ ബൗളിംഗ് ആക്ഷൻ അനുകരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്. വീഡിയോയിൽ, ബുംറ ഓഫ് സ്പിന്നറുടെ ആക്ഷൻ പകർത്തുന്നു, അശ്വിൻ സ്റ്റമ്പിന് പിന്നിൽ നിന്ന് നിരീക്ഷിക്കുന്ന ക്ലിപ്പാണ് വൈറലായി മാറിയത്.

നിർണായക മത്സരത്തിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഒന്നാം ടെസ്റ്റിൽ കളിച്ച ആർ. അശ്വിൻ, ശർദുൽ താക്കൂർ എന്നിവരെ ഒഴിവാക്കി ഇന്ത്യ ജഡേജയെയും മുകേഷ് കുമാറിനെതിയും ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കൻ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്.