ഞാൻ പരാജയപ്പെടുകയാണ്, എന്നെ സഹായിക്കാൻ ആ ഇതിഹാസത്തിന് മാത്രമേ സാധിക്കൂ: സൂര്യകുമാർ യാദവ്

നാളുകൾ ഏറെയായി മികച്ച ബാറ്റിംഗ് പ്രകടനം നടത്തുന്നതിൽ പരാജയപ്പെടുകയാണ് ഇന്ത്യൻ ടി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും, ഇപ്പോൾ നടക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലും താരം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.

ഇപ്പോഴിതാ ഏകദിന ക്രിക്കറ്റിൽ തിളങ്ങാൻ ഉപദേശം നൽകണമെന്ന് സൂപ്പർ താരം എബി ഡിവില്ലിയേഴ്‌സിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാ​ഗമല്ല സൂര്യകുമാർ. 2023 ഏകദിന ലോകകപ്പ് ഫൈനലിലാണ് സൂര്യ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനമത്സരം കളിച്ചത്.

സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ:

Read more

“ഞാൻ ഡിവില്ലിയേഴ്‌സിനെ കണ്ടുമുട്ടിയാൽ അദ്ദേഹം തന്റെ ടി20 കരിയറും ഏകദിനവും എങ്ങനെ സന്തുലിതമാക്കി എന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കും? കാരണം എനിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ടി20 പോലെ ഏകദിനവും കളിക്കണമെന്നാണ് എന്റെ ആ​ഗ്രഹം. രണ്ട് ഫോർമാറ്റുകളിലും വിജയിക്കാൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. എബി, നിങ്ങൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ, ദയവുചെയ്ത് എനിക്ക് ഒരു വഴി പറഞ്ഞ് തരണം. കാരണം ഇനിയുള്ള മൂന്ന്-നാല് വർഷങ്ങൾ എനിക്ക് വളരെ പ്രധാനമാണ്. ഏകദിന ക്രിക്കറ്റ് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ദയവുചെയ്ത് എന്നെ സഹായിക്കൂ!” സൂര്യകുമാർ പറഞ്ഞു.