കഴിവിനോട് നീതി പുലർത്താതെ ഇനി എത്ര നാൾ, ഇത്ര കഴിവുള്ള ഒരുത്തൻ അത് ഉപയോഗിക്കാത്തത് കാണുമ്പോൾ ദേഷ്യം വരുന്നു; സൂപ്പർ താരത്തിന്റെ കാര്യത്തിൽ നിരാശയിൽ ഗവാസ്‌ക്കർ

ഏകദിനത്തിലെ ഫസ്റ്റ് ചോയ്സ് ഓപ്പണറായി തന്റെ സ്ഥാനം ഉറപ്പിക്കാൻ ശുഭ്മാൻ ഗില്ലിന് മികച്ച പ്രകടനം നടത്തേണ്ടതായി വരുമെന്ന് മുൻ ഇന്ത്യൻ ബാറ്റർ സുനിൽ ഗവാസ്കർ കണക്കുകൂട്ടുന്നു. മികച്ചതാരം ആണെങ്കിലും കിട്ടുന്ന തുടക്കം മുതലാക്കി താരം മികച്ച റൻസുകൾ നേടണം എന്നും അല്ലാത്തപക്ഷം സ്ഥിര സ്ഥാനം സ്വപ്നം മാത്രമായി മാറുമെന്നും ഗവാസ്‌ക്കർ ഓർമിപ്പിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറ്റവും മികച്ച ഫോമിലുള്ള യുവ ബാറ്റർമാരിൽ ഒരാളാണ് ഗിൽ. 2019-ൽ തന്റെ ഏകദിന കരിയർ ആരംഭിച്ച 23-കാരൻ സ്ഥിരതയാർന്ന പ്രകടനം നടത്തി. 15 ഏകദിനങ്ങളിൽ 57.25 ശരാശരിയിൽ നാല് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടെ 687 റൺസ് നേടിയിട്ടുണ്ട്.

സോണി സ്‌പോർട്‌സിൽ സംസാരിച്ച ഗവാസ്‌കർ, ശിഖർ ധവാൻ തന്റെ അനുഭവപരിചയവും ഇടംകൈയ്യൻ ബാറ്റ്സ്മാൻ എന്ന ഘടകവും കാരണം ടീമിലെ സ്ഥാനം ഉറപ്പിച്ചതായി പറഞ്ഞു.

“ടീമിന് ഇടംകൈ- വലംകൈ കോമ്പിനേഷൻ അത്യാവശ്യമാണ്. ശിഖർ അനുഭവപരിചയമുള്ള താരമാണ്. അയാൾക്ക് അത് തെളിയിക്കാൻ ഒന്നോ രണ്ടോ പോയിന്റുകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു. ടി20 ക്രിക്കറ്റിൽ പോലും താൻ സ്ഥാനം അർഹിക്കുന്നു എന്ന രീതിയിൽ ഉള്ള റെക്കോർഡ് അയാൾക്കുണ്ട്.”

“ശുബ്മാൻ ഗില്ലിനെപ്പോലൊരാൾക്ക് സ്ഥാനം ഉറപ്പിക്കാൻ സെഞ്ചുറികൾ നേരിടണം എന്നാണ് ഇതിനർത്ഥം. അയാൾക്ക് ലഭിക്കുന്ന 50 കളും 60 കളും അല്ല. അവൻ ഒരു അസാമാന്യ പ്രതിഭയാണ്, അവൻ ഒരു അപൂർവ പ്രതിഭയാണ്. എന്നാൽ അവൻ കഴിവിനോട് നീതി പുലർത്തുന്നില്ല.

50-കളിലും 60-കളിലും സ്ഥിരമായി പുറത്താകുന്നു .” അതെ ചിലപ്പോൾ നിങ്ങൾ സ്‌കോറിംഗ് നിരക്ക് ഉയർത്താനാണ് ശ്രമിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ അയാൾ അത് ഇനി മുതൽ സെഞ്ചുറികൾ ആക്കാൻ ശ്രമിക്കണം.”

അടുത്തിടെ ന്യൂസിലൻഡിൽ നടന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ താരം 50, 45, 13 റൺസ് നേടിയിരുന്നു. ആദ്യ കളി കിവീസ് ജയിച്ചപ്പോൾ മറ്റ് രണ്ട് മത്സരങ്ങളും തുടർച്ചയായ മഴയെത്തുടർന്ന് ഉപേക്ഷിച്ചു .