അവന്റെ വില വളരെ കുറവാണ്, കൂടുതൽ നൽകണം; സൂപ്പർ താരത്തെ കുറിച്ച് സെവാഗ്

ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ ജയം നേടാൻ ബാംഗ്ലൂരിന് സാധിച്ചിരുന്നു, ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോർ ഉയർത്തിയെങ്കിലും അവസാന ഓവർ വരെയുള്ള ടെന്ഷന് ഒടുവിലാണ് ടീം കരകയറിയത്. ബാറ്റ്റ്‌സ്മാൻ രജത്തിന്റെയും സ്റ്റാർ ബൗളർ ഹർഷാലിന്റെയും മികവിലാണ് ടീം ജയിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ടീമിനായി ബുദ്ധിമുട്ടേറിയ ഓവറുകൾ എറിയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) പേസർ ഹർഷൽ പട്ടേൽ പറഞ്ഞത് . താൻ എറിഞ്ഞാൽ ഇപ്പോഴും ജയിക്കുമെന്ന് അല്ല പറഞ്ഞതെന്നും എന്നാൽ അതിനായി കഠിനമായി ശ്രമം തുടരുമെന്നും ഹർഷൽ പറഞ്ഞു,

ബുധനാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) തന്റെ ടീം 14 റൺസിന് വിജയിച്ചതിൽ ഹർഷൽ പട്ടേൽ നിർണായക പങ്ക് വഹിച്ചു. ബാംഗ്ലൂർ ബൗളിങ്ങിന്റെ രണ്ടാം പകുതിയിലാണ് ഹര്ഷല് എത്തുന്നത്. താരത്തിന്റെ ഓവറിലാണ് കാര്യങ്ങൾ ലക്നൗവിന് മുന്നിൽ കൈവിട്ട് പോയതെന്നും ഉറപ്പിച്ച് പറയാം.

ഹർഷൽ പട്ടേൽ, ഡെത്ത് ഓവറുകളിൽ (18-ഉം 20-ഉം) യഥാക്രമം എട്ട്, ഒമ്പത് റൺസ് മാത്രമാണ് വഴങ്ങിയത്. ഉയർന്ന സ്‌കോറിംഗ് നോക്കൗട്ട് ഗെയിമിൽ, 1-25 എന്ന മികച്ച സ്‌കോറിലാണ് അദ്ദേഹം ബൗളിംഗ് അവസാനിപ്പിച്ചത്. ‘കഠിനമായ ഓവറുകൾ’ ബൗൾ ചെയ്യുമ്പോൾ തന്റെ മാനസികാവസ്ഥയെക്കുറിച്ച് ഹർഷൽ മത്സരശേഷം പറഞ്ഞു.

താരത്തെ 10 .75 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ ലേലത്തിൽ എടുത്തത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അഭിപ്രായ പറയുകയാണ് സെവാഗ്- “തന്റെ ടീമിനായി ഏറ്റവും മികച്ചത് നല്കാൻ (ഗുജറാത്ത് ടൈറ്റൻസ്) സാധിച്ച രാഹുൽ തെവാതിയ തന്റെ 10 കോടി രൂപയുടെ ടാഗിനോട് നീതി പുലർത്തി എന്ന് നമ്മൾ പറയും. ഇപ്പോഴും നന്നായി പന്തെറിയുന്ന ഹർഷലിന്റെ വില ഇപ്പോഴും വളരെ കുറവാണ്. അവൻ ടീമിനായി മത്സരങ്ങൾ ജയിപ്[പിക്കുന്നുണ്ട് , അതിനാൽ 10.75 രൂപ പോലും അദ്ദേഹത്തിന് കുറവാണെന്ന് ഞാൻ കരുതുന്നു. അവൻ 14-15 കോടി രൂപയുടെ മുതലുണ്ട് ,” സെവാഗ് Cricbuzz-ൽ പറഞ്ഞു.