അവനെ ഒതുക്കാൻ അവന്റെ " ഡ്യൂപ്ലിക്കേറ്റ്" ഞങ്ങളെ സഹായിക്കും, ഇന്ത്യയെ നേരിടാൻ പതിനെട്ട് അടവും പയറ്റി ഓസ്ട്രേലിയ; ഈ നീക്കം ഇന്ത്യക്ക് പണി; വീഡിയോ

ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പിനിടെ ഓസ്‌ട്രേലിയ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ടീമിനെ അവരുടെ മികച്ച പരിശീലനത്തിന് സഹായിക്കാൻ രവിചന്ദ്രൻ അശ്വിന്റെ ഡ്യൂപ്ലിക്കേറ്റിൽ അവർ ആശ്രയം കണ്ടെത്തിയിരിക്കുകയാണ് . അശ്വിന്റെ ബൗളിംഗ് ആക്ഷനോട് അസാമാന്യമായ സാമ്യമുള്ള മഹേഷ് പിതിയ, നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.

ഗുജറാത്തിലെ ജുനഗഡ് സ്വദേശിയായ പിഥിയ ഒരു സ്പിൻ ബൗളറാണ്, നിർണായകമായ ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ അശ്വിന്റെ സ്പിൻ ബൗളിംഗ് മികവിനെ നേരിടാൻ ഓസ്‌ട്രേലിയൻ ബാറ്റർമാർക്കൊപ്പം പരിശീലനം നടത്തുകയാണ്. രസകരമെന്നു പറയട്ടെ, പിതിയയുടെ ആക്ഷൻ പൂർണ്ണമായും അദ്ദേഹത്തിന്റെ സ്വന്തമാണ്. അശ്വിൻ പന്തെറിയുന്നത് തന്റെ പത്തിയൊന്നാം വയസ് വരെ താരം കണ്ടിട്ടില്ലായിരുന്നു. കാരണം വീട്ടിൽ ടി.വി ഇല്ല എന്നത് തന്നെയാണ്.

2013-ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്‌ക്കായി കളിക്കുന്നത് കണ്ടപ്പോൾ തന്നെ അശ്വിൻ പിത്തിയയുടെ ആരാധനാപാത്രമായി മാറിയത് ആരെയും അത്ഭുതപ്പെടുത്തുന്നില്ല. ഡിസംബറിൽ ബറോഡയ്‌ക്കായി തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച പിത്തിയ, തന്റെ ക്രിക്കറ്റ് ഹീറോയെ പിന്നീട് മാതൃകയാക്കി.

ഇന്ത്യയിലെ സ്പിന്നുകൾക്ക് അനുകൂലമായ സാഹചര്യങ്ങളുള്ളതിനാൽ, വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ അശ്വിൻ ഓസ്‌ട്രേലിയയ്ക്ക്വലിയ ഭീക്ഷണി തന്നെ ആയിരിക്കും. ഇതുമൂലം ഓസ്‌ട്രേലിയൻ സപ്പോർട്ട് സ്റ്റാഫ് പിത്തിയയുമായി ബന്ധപ്പെടുകയും ഓസ്‌ട്രേലിയൻ ബാറ്റർമാരുമായി പരിശീലനത്തിനായി ആളൂരിലെ കെഎസ്‌സിഎ ഗ്രൗണ്ടിൽ എത്തിക്കുകയും ചെയ്തു. KSCA ഗ്രൗണ്ടിലെ മൂന്ന് പിച്ചുകൾ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രത്യേകമായി സ്പിന്നർമാരെ സഹായിക്കാൻ തയ്യാറാക്കിയിട്ടുണ്ട്, ഓരോ പിച്ചും ദിവസം പുരോഗമിക്കുമ്പോൾ കൂടുതൽ ടേൺ ചെയ്യും .