ആരാധകർക്ക് വലിയ ആവേശമായി അവൻ ഐ.പി.എൽ കാലത്ത് ഒരു തിരിച്ചുവരവ് നടത്തും, അതോടെ ഇന്ത്യൻ ക്രിക്കറ്റും ഉണരും; സൂപ്പർ താരത്തിന്റെ കാര്യത്തിൽ അഭിപ്രായവുമായി റോബിൻ ഉത്തപ്പ

പരിക്കിൽ നിന്ന് മുക്തി നേടിയ ശേഷം ജസ്പ്രീത് ബുംറ വരാനിരിക്കുന്ന 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പങ്കെടുക്കുമെന്ന് മുൻ ഇന്ത്യൻ കീപ്പർ-ബാറ്റർ റോബിൻ ഉത്തപ്പ വിശ്വസിക്കുന്നു. കുറച്ചുനാളുകളായി താരം കളിക്കളത്തിൽ സജീവം അല്ലാതെ നിൽക്കുക ആയിരുന്നു. പരിക്കിൽ നിന്ന് മുക്തനായി നിൽക്കുക ആണെങ്കിലും താരമെന്ന് കളത്തിൽ എത്തുമെന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല.

2022 ജൂണിലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ബുംറയുടെ പരിക്കിന്റെ ആശങ്കകൾ ആരംഭിച്ചത്. ഓൾഡ് ട്രാഫോർഡിൽ നടന്ന മൂന്നാം ഏകദിനത്തിൽ നിന്ന് അദ്ദേഹം പുറത്തായി, പിന്നീട് മുഹമ്മദ് സിറാജാണ് താരത്തിന്റെ പകരക്കാരനെ ജോലി ഇതുവരെ നിയോഗിച്ചത്. താരം ഈ കാലയളവിൽ ടി20 റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമാവുകയും ചെയ്തു.

ബുംറ ഐപിഎല്ലിൽ ഇടംപിടിക്കണമെന്ന് അഭിപ്രായപ്പെട്ട ഉത്തപ്പ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“അദ്ദേഹം തീർച്ചയായും ഐ‌പി‌എൽ കളിക്കണമെന്ന് ഞാൻ കരുതുന്നു. അവൻ ഐ‌പി‌എൽ മുഴുവൻ കളിക്കുകയാണെങ്കിൽ, അത് അവനിൽ മാത്രമല്ല, ലോകകപ്പിന് മുമ്പുള്ള ടീമിലും കളിക്കാരിലും കാഴ്ചക്കാരിലും പിന്തുണക്കുന്നവരിലും വലിയ ആത്മവിശ്വാസം നൽകും. ഐ‌പി‌എൽ കളിക്കുന്നത് ബുംറക്ക് നൽകുന്നത് വലിയ ആത്മവിശ്വാസം നൽകും.”