അവൻ ഭയപ്പെട്ട് ഒരു ഷെല്ലിലേക്ക് പോയി, ആ മണ്ടത്തരം ചിന്താഗതിയൊക്കെ കാരണം ടീം തോറ്റില്ലേ; സൂപ്പർ താരത്തിനെതിരെ സഞ്ജയ് മഞ്ജരേക്കർ

ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനോട് 12 റൺസിന്റെ തോൽവി ഏറ്റുവാങ്ങുന്നതിന് മുമ്പ് ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച വിജയത്തോടെയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഐപിഎൽ 2023 കാമ്പെയ്‌ൻ ആരംഭിച്ചത് . 218 റൺസ് പിന്തുടർന്ന എൽഎസ്ജി, 22 പന്തിൽ 53 റൺസെടുത്ത ഓപ്പണർ കെയ്ൽ മിയേഴ്‌സിന്റെ മികച്ച ഇന്നിംഗ്‌സിന്റെ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ബാക്കി താരങ്ങൾ നിലവാരത്തിലേക്ക് ഉയരാതിരുന്നത് തകർച്ചക്ക് കാരണമായി.

ചെന്നൈയെ സംബന്ധിച്ച് അവരുടെ ഫാസ്റ്റ് ബോളറുമാർ യാതൊരു പിശുക്കും കാണിക്കാതെ എറിഞ്ഞ സമയത്ത് ക്രീസിൽ ഉണ്ടായിരുന്ന നായകൻ കെ.എൽ രാഹുൽ തീർത്തും നിരാശപ്പെടുത്തി. ആ സമയത്ത് മയേഴ്സിനൊപ്പം താരം കൂടി ആക്രമിക്കുക ആയിരുന്നെങ്കിൽ ലക്നൗ ജയിക്കുമായിരുന്നു. പവർപ്ലേ ഓവറുകളിൽ തന്റെ ഓപ്പണിംഗ് പാർട്ണർ ആഞ്ഞടിച്ചതോടെ എൽഎസ്ജി ക്യാപ്റ്റൻ കെഎൽ രാഹുലിന് പുറകോട്ട് വലിയാൻ പാടില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ പറയുന്നു.

“240 സ്‌ട്രൈക്ക് റേറ്റിൽ കൈൽ മേയേഴ്‌സ് ബാറ്റ് ചെയ്‌തപ്പോൾ, കെഎൽ രാഹുൽ ഒരു ഷെല്ലിലേക്ക് പോയി. മേയേഴ്‌സ് പുറത്തായപ്പോൾ, താൻ വലിയ ഷോട്ടുകൾക്ക് പോകണമെന്ന് രാഹുൽ മനസ്സിലാക്കി, വെറും 111 സ്‌ട്രൈക്ക് റേറ്റിൽ പുറത്തായി,” മഞ്ജരേക്കർ ESPNcriinfo-യിൽ പറഞ്ഞു. “നിങ്ങൾ ഇതിനകം ഒരു ഗിയറിൽ കളിക്കുമ്പോൾ പെട്ടെന്ന് സ്ഫോടനാത്മകമാകുന്നത് വളരെ ബുദ്ധിമുട്ടാണ്. നിങ്ങൾ ഓരോ പന്തും അതിന്റെ മെറിറ്റിൽ കളിക്കേണ്ടതുണ്ട്, ഓപ്പണിംഗ് പങ്കാളി നന്നായി കളിക്കുമ്പോൾ നിങ്ങൾ പുറകോട്ട് വലിയണം എന്നില്ല ”അദ്ദേഹം കൂട്ടിച്ചേർത്തു..