അയാളാണ് ടി 20 കളിക്കാൻ എന്നെ പഠിപ്പിച്ചത്, ആ ഉപദേശമായിരുന്നു എന്റെ കരുത്ത്; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഋതുരാജ് ഗെയ്ക്‌വാദ്

ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ്, തന്റെ ഐപിഎൽ ക്യാപ്റ്റൻ എംഎസ് ധോണിയിൽ നിന്നാണ് ടി20 ക്രിക്കറ്റിൽ കൂടുതൽ മികവിലേക്ക് എത്താൻ പഠിച്ചതെന്ന് പറഞ്ഞിരിക്കുകയാണ്. അദ്ദേഹം സാഹചര്യത്തിന് അനുസരിച്ച് ടീം സ്‌കോർ വിശകലനം ചെയ്യാനും സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനും ഉപദേശിച്ചിരുന്നു എന്ന് താരം പറഞ്ഞു.

വെള്ളിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലാം ടി20യിൽ 28 പന്തിൽ 32 റൺസാണ് ഗെയ്‌ക്‌വാദ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 174/9 എന്ന സ്കോർ പടുത്തുയർത്തിയ ഇന്ത്യ 20 റൺസിന് ജയിച്ചു. മൂന്നാം ഗെയിമിൽ താരം 57 പന്തിൽ 123 റൺസ് അടിച്ചിരുന്നു. തുടക്കത്തിൽ പതുങ്ങി നിന്ന താരം അവസാനം ടോപ് ഗിയറിൽ എത്തി.

” സിഎസ്‌കെയിലെ എന്റെ കാലത്തുടനീളം ഞാൻ പഠിച്ച ഒരു കാര്യമാണ്, സാഹചര്യങ്ങൾ അനുസരിച്ച് കളിക്കാൻ മഹി ഭായ് പറഞ്ഞ വാക്കുകളുടെ വില മനസിലാകുന്നത്. ഇപ്പോൾ അങ്ങനെ കളിക്കുമ്പോൾ ഒരുപാട് മാറ്റം ഉണ്ടാകുന്നു” വെള്ളിയാഴ്ച ജിയോ സിനിമയിൽ അദ്ദേഹം പറഞ്ഞു.

“ നിശ്ചിത സമയത്ത് ടീമിന് എന്താണ് ആവശ്യമെന്ന് മനസിലാക്കി കളിക്കാൻ ധോണി ഭായ് പറഞ്ഞു. ആ ഉപദേശം ടി 20 കളിക്കുന്ന എല്ലാവര്ക്കും ബാധകമാണ്. ഓരോ റൺസിനും വില ഉണ്ടെന്നും താരം പറഞ്ഞു” ഗെയ്‌ക്‌വാദ് തുടർന്നു.

71 ശരാശരിയിൽ 213 റൺസും 166.41 സ്‌ട്രൈക്ക് റേറ്റുമായി ഓപ്പണർ നിലവിൽ പരമ്പരയിലെ ടോപ് സ്‌കോററാണ്.