സെലക്ഷൻ കമ്മിറ്റിയുടെ വാതിൽ അവൻ അടിച്ചുതകർത്തു, പക്ഷെ...., സർഫ്രാസ് ഖാനെ ടീമിൽ എടുക്കാനുള്ള കാരണത്തെക്കുറിച്ച് ഹർഷ ഭോഗ്ലെ

കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, വിരാട് കോഹ്‌ലി എന്നിവർ ടീമിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ സർഫറാസ് ഖാനെ വിളിക്കാൻ ഇന്ത്യൻ സെലക്ടർമാർ തീരുമാനിച്ചു. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് കോഹ്‌ലിക്ക് പുറത്തായപ്പോൾ ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിനിടെ രാഹുലിനും ജഡേജയ്ക്കും പരിക്കേറ്റിരുന്നു.

സെലക്ടർമാർ പതിവായി അവഗണിക്കുന്ന സർഫറാസിനെ ടീമിൽ കാണുമെന്ന് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും മുൻ കളിക്കാരും പ്രതീക്ഷിച്ചിരുന്നില്ല. ഹർഷ ഭോഗ്ലെ ഈ വിഷയവുമായി ബന്ധപ്പെട്ട് വളരെ രസകരമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. മുംബൈ താരത്തിനൊപ്പം വാഷിംഗ്ടൺ സുന്ദറിനും സൗരഭ് കുമാറിനും അവസരം ലഭിച്ചു.

ഹർഷ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:

“സർഫറാസ് വാതിലിൽ മുട്ടിയതല്ല, അവൻ അത് അടിച്ചു തകർത്തു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആവേശഭരിതനായ ഒരു രാഹുൽ സംഘ്വിയിൽ( മുൻ ഇന്ത്യൻ താരം) നിന്നാണ് സൗരഭ് കുമാറിനെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്, അദ്ദേഹത്തിൻ്റെ പുരോഗതിയിൽ സന്തോഷമുണ്ട്. ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് നന്നാകുമെന്ന് നമുക്ക് കരുതാം” ഹർഷ ഭോഗ്ലെ എക്‌സിൽ എഴുതി.

“പാടിദാറും സർഫറാസും കളിക്കുമ്പോൾ സിറാജിൻ്റെ മാറ്റി ഇന്ത്യ ഇന്ത്യ മൂന്നാം സ്പിന്നറെ തിരഞ്ഞെടുക്കുമോ? അതോ ജഡേജയ്‌ക്കായി വാഷിംഗ്ടൺ സുന്ദറിനെ ഇറക്കി സറഫറസിനോ പാടിദാറിനെയോ ആരെ എങ്കിലും ഒരാളെ കളിപ്പിക്കുമോ ? എന്തായാലും കാത്തിരുന്ന കാണേണ്ട ടീം സെലെക്ഷൻ തന്നെ ആയിരിക്കും അത്.”

അടുത്തിടെ ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി സർഫറാസ് 160 പന്തിൽ 161 റൺസ് നേടിയിരുന്നു. ഖാൻ ഇന്ത്യക്കായി കളിക്കാൻ യോഗ്യൻ ആണെന്ന് അജിത് അഗാർക്കറുടെ സെലെക്ഷൻ കമ്മിറ്റി ടീമിനെ ബോധ്യപ്പെടുത്തിയത് ഈ ഇന്നിംഗ്‌സാണ്.